Your Image Description Your Image Description

ഛത്തീസ്​ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുട്ടിയുടെ അമ്മയും രണ്ട് ജില്ലാ റിസർവ് ​ഗാർഡുകളും പരിക്കുകളോടെ ചികിത്സയിലാണ്.

സുരക്ഷാ ഉദ്യോ​ഗസ്ഥരും മാവോയിസ്റ്റുകളും പരസ്പരം വെടിയുതിർക്കുകയായിരുന്നു. ബീജാപൂർ ജില്ലയിലെ ഗംഗളൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മുത്വണ്ടി വനമേഖലയിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്. യുവതി കുഞ്ഞിനെ കയ്യിലെടുത്ത് നടക്കുന്നതിനിടെ കൈക്ക് വെടിയേേൽക്കുകയായിരുന്നുവെന്നും ഈ വെടിയുണ്ട കുഞ്ഞിന്റെ ശരീരത്തിലേക്ക് തറച്ചുകയറുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസിൽ തെരച്ചിൽ നടത്തിയതായും പ്രതികൾക്കായുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ബസ്താർ റേഞ്ച് ഐ.ജി സുന്ദെരാജ് പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *