Your Image Description Your Image Description

വിരമിച്ചതിന് ശേഷവും സർക്കാർ ഉദ്യോഗസ്ഥനെതിരെ സർക്കാർ. ഫേസ്ബുക്കിലൂടെ മുന്‍ മന്ത്രിയെ വിമർശിച്ചതിന്‍റെ പേരിൽ ആണ് ഇത്. മാസം 500 രൂപ പെൻഷൻ തുകയിൽ നിന്ന് പിടിക്കാൻ ആണ് സർക്കാർ ഉത്തരവ്.

പാലക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെ മുൻ പേഴ്സണൽ അസിസ്റ്റൻറ് മുഹമ്മദാലിക്കെതിരെയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നടപടി എൻജിഒ യൂണിയൻ അംഗമായിരുന്ന ജീവനക്കാരനെതിരെയാണ്. സാമൂഹിക മാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരൻ സർവ്വീസ് ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി പോസ്റ്റ് ഇട്ടതിന് ഒരു നടപടിയും എടുക്കാതിരിക്കുന്ന അവസരത്തിലാണ് ഈ നീക്കം..

മുഹമ്മദാലിക്ക് വിനയായത് പാലക്കാട് ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ സീനിയർ സൂപ്രണ്ടായിരിക്കെ ഇട്ട രണ്ട് പോസ്റ്റുകളാണ് . അദ്ദേഹം പോസ്റ്റ് ഇട്ടത് അന്ന് വൈദ്യുത മന്ത്രി എം എം മണിക്കും സ്പീക്കറായിരുന്ന ശ്രീരാകൃഷ്ണനുമെതിരെയായിരുന്നു.

പോസ്റ്റ് മണിയുടെ ചിരിയെ കുറിച്ചും ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങിയതിനും എതിരെയായിരുന്നു. പൊലീസിലും വകുപ്പിലും പരാതിയെത്തി. പൊലീസ് കേസിൽ എൻജിഒ യൂണിയൻ അംഗം കൂടിയായ മുഹമ്മദാലി പോസ്റ്റിനെതിരെ കുറ്റസമ്മതം നടത്തി 3000 രൂപ

Leave a Reply

Your email address will not be published. Required fields are marked *