Your Image Description Your Image Description

പത്തനംതിട്ട : പത്തനംതിട്ടയിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.പി) സംഘടിപ്പിക്കുന്നു. പത്തനംതിട്ട നഗരസഭയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേർന്ന് നവംബർ 8, 9, 10 തീയതികളിൽ നഗരത്തിലെ നാല് തീയറ്ററുകളിൽ മേള സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ ഫെസ്റ്റിവൽ ബുക്ക് ഉടൻ പുറത്തിറക്കും. സംസ്ഥാന മന്ത്രിമാർ, വിഖ്യാത സംവിധായകർ, ചലച്ചിത്ര അക്കാദമി ചെയർമാൻ എന്നിവർക്കൊപ്പം ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരും പത്തനംതിട്ടയുടെ ചലച്ചിത്ര പ്രതിഭകളും മേളയുടെ ഭാഗമാകും.

മേളയ്ക്ക് മുന്നോടിയായി വിവിധ മേഖലകളിലും കലാലയങ്ങളിലും സെമിനാറുകൾ, നാടൻ കലകൾ, ഫ്‌ളാഷ് മോബ് എന്നിവ അരങ്ങേറും. ക്ലാസിക് ചലച്ചിത്രങ്ങൾ, പ്രതിഭകൾ, ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ എന്നീ വിഭാഗങ്ങളിലായി നാല്പതോളം പ്രദർശനങ്ങൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *