Your Image Description Your Image Description

കണ്ണൂർ : പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ തദ്ദേശസ്വയം ഭരണവകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റെ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആണ് നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് കാൽലക്ഷം പിഴ ഈടാക്കി.

ആശുപത്രിയിൽ ഉപയോഗിച്ച സൂചികൾ, മരുന്ന് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, പേപ്പർ മാലിന്യങ്ങൾ തുടങ്ങിയവ കൂട്ടിക്കലർത്തി പിറകുവശത്ത് തുറസ്സായ സ്ഥലത്ത് നിക്ഷേപിച്ചതായി സ്ക്വാഡ് കണ്ടെത്തി.

തുടർനടപടികൾ സ്വീകരിക്കുന്നതിന് പേരാവൂർ ഗ്രാമ പഞ്ചായത്തിന് ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *