Your Image Description Your Image Description

തൃശൂർ:ഗുരുവായൂർ നഗരസഭ പ്രദേശത്ത് വിവിധ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ
മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

ഒമ്പത് ഹോട്ടലുകളിൽ പരിശോധന നടത്തി.
കിഴക്കേ നടയിലുള്ളകൃഷ്ണ ഇൻ ,
ശരവണഭൻ ,മാഞ്ചിറ റോഡിലെ നമ്പൂതിരീസ് റസ്റ്റോറൻ്റ് കൈരളി ജംഗ്ഷനിലെ വിസ്മയ ടവർ
തൊഴിയൂരിലുള്ള 7 ഡേയ്സ് ഹോട്ടൽസ് ആൻ്റ് റസ്റ്റോറൻ്റ്,ആലിഫ് ഫാമിലി ,റസ്സ്റ്റോറൻ്റ്,
തമ്പുരാൻപടിയിലുള്ളലൈഗർ ഫ്യൂഷൻ
എന്നീ സ്ഥാപനങ്ങളിൽ നിന്നുമാണ് മോശം ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
വൃത്തിയില്ലാത്ത സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന മോശം ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിച്ചതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഇരുപത്തി അയ്യായിരം രൂപ വീതം പിഴ ഈടാക്കുന്നതും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തികയുടെ നേതൃത്വത്തിൽ
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി.രശ്മി, എം.ഡി.റിജേഷ്,സുജിത് കുമാർ എ ബി,കെ.എസ്.പ്രദീപ്
എന്നിവരാണ് ഹോട്ടൽ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *