Your Image Description Your Image Description

കാശ്മീർ : ജമ്മു കാശ്മീരിൽ എൻസി-കോൺഗ്രസ് സഖ്യം 52 സീറ്റുകളിൽ മുന്നിൽ. ബിജെപി ലീഡ് 24 സീറ്റിൽ മാത്രം.ജമ്മുകശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ നിലപാട് മാറ്റി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള.

ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്ന് ഒമർ അബ്ദുളള പ്രതികരിച്ചു. പൂർണ്ണ ഫലം വന്നാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നും ആരുമായും അകൽച്ചയില്ലെന്നും ഒമർ അബ്ദുള്ള അറിയിച്ചു.

അതെ സമയം,ഹരിയാനയിൽ ബിജെപിയുടെ ലീഡ് 51 സീറ്റുകളായി ഉയർന്നു. കോൺഗ്രസ് ലീഡ് 34 മണ്ഡലങ്ങളിൽ മാത്രം.ഗുസ്തി താരം വിനേഷ് ഫോഗട്ട് രണ്ടായിരത്തിലേറെ വോട്ടുകൾക്ക് പിന്നിൽ

Leave a Reply

Your email address will not be published. Required fields are marked *