Your Image Description Your Image Description
Your Image Alt Text

വിദേശ വിദ്യാർഥികൾ യു.കെയിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നതിൽ വിസ നിയന്ത്രണം ഇന്ന് മുതൽ കടുപ്പിക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവർലി. യു.കെയിൽ പഠിക്കാൻ വരുന്ന വിദേശ വിദ്യാർഥികളുടെ ആശ്രിതരുടെ എണ്ണം എട്ട് മടങ്ങ് വർദ്ധിച്ചതോടെ കഴിഞ്ഞ വർഷം ഉയർന്ന മൂല്യമില്ലാത്ത സർക്കാർ ബിരുദ പ്ലാനുകൾ നിർത്തലാക്കിയിരുന്നു.

വിദേശ വിദ്യാർഥികൾ പഠനം പൂർത്തിയാക്കുന്നത് വരെ പഠന വിസയിൽ നിന്ന് ജോലി വിസയിലേക്ക് മാറുന്നത് തടയും. വിസ ദുരുപയോഗം തടയുന്നതിനായാണിത്. കുടിയേറ്റക്കാരുടെ എണ്ണം ആയിരത്തിൽ പത്തായി ചുരുക്കാനാണ് സർക്കാർ തീരുമാനമെന്ന് ക്ലെവർലി പറഞ്ഞു. ഇതിലൂടെ യു.കെയിലേക്ക് അനിയന്ത്രിതമായി വരുന്ന 30,000 കുടിയേറ്റക്കാരെ തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *