Your Image Description Your Image Description
Your Image Alt Text

കൊച്ചി:ഓടിക്കൊണ്ടിരിക്കുന്നതിനിടെ ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു.മൂന്നാറിൽ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന്‍റെ മുൻ ഭാഗത്തെ ടയർ ആണ് ഊരി തെറിച്ചത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത് .

സംഭവം നടക്കുമ്പോള്‍ ബസില്‍ യാത്രക്കാർ കുറവായിരുന്നു .ഈ സമയം റോഡിൽ വേറെ വാഹനങ്ങൾ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കുന്നതിന് കാരണമായി .

കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം അയ്യങ്കാവ് ശ്രീധർമ്മ ശാസ്‌ത ക്ഷേത്രത്തിനടുത്ത് വെച്ചാണ് സംഭവം. ടയര്‍ ഊരിപ്പോയത്തോടെ മുന്‍ഭാഗത്തെ റിമ്മ് തകര്‍ന്നു. നിയന്ത്രണം വിട്ട ബസ് കുറച്ചു ദൂരം മുന്നോട്ടുനീങ്ങി.ആര്‍എസ്ഇ 308 എന്ന സീരിസിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *