Your Image Description Your Image Description

രവിവർമ്മ ചിത്രങ്ങളെ ജീവസുറ്റ ചലന ചിത്രങ്ങളാക്കി സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ അദ്ഭുതം തീർത്ത ക്രിയേറ്റീവ് ഡിസൈനറായ യുഹാബ് ഇസ്മയില്‍ ശ്രദ്ധേയനാകുന്നു.
രാജാ രവിവർമ്മയുടെ 118ാമത് ചരമ ദിനത്തോടനുബന്ധിച്ച്‌ ആദരവായി യുഹാബ് ചെയ്തതായിരുന്നു രവി വർമ്മയുടെ എ.ഐ വേർഷനുകളടങ്ങിയ റീല്‍.

രവി വർമ്മയുടെ ക്ലാസിക്കുകളായ ഹംസവും ദമയന്തിയും, ശകുന്തള,പാല്‍ക്കാരി, മഹാരാഷ്ട്രക്കാരി,അതാ വരുന്നു അച്ഛൻ,ജഡായു വധം തുടങ്ങി 19 ചിത്രങ്ങളാണ് ചലനചിത്രങ്ങളായി സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ അദ്ഭുതം സൃഷ്ടിച്ചത്.സംഗീത സംവിധായകൻ ശ്രീവത്സൻ ജെ.മേനോന്റെ ഋതുലീല എന്ന ആല്‍ബത്തിലെ ‘ഇവള്‍ താൻ ഇവള്‍ താൻ എൻ മനതാരില്‍ മധുവായി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് റീലൊരുക്കിയത്.

വീഡിയോ കണ്ട് നിരവധി പേരാണ് കിളിമാനൂർ കൊട്ടാരത്തിലുള്‍പ്പെടെ ഇതിന്റെ സൃഷ്ടാവിനെ തേടി വിളിച്ചത്. ശ്രീവത്സൻ ജെ.മേനോൻ വഴി യുഹാബിനെ കണ്ടെത്തി കൊട്ടാരത്തില്‍ നടന്ന രവിവർമ്മ അനുസ്മരണ ചടങ്ങില്‍ ആദരിച്ചു

പതിനേഴ് വർഷമായി ക്രിയേറ്റീവ് ഡിസൈൻ രംഗത്ത് പ്രവർത്തിക്കുന്ന കുളത്തൂർകാരനായ യുഹാബ് ഏഴു വർഷത്തോളം ദുബായിലും ടെക്നോപാർക്കിലും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഫ്രീ ലാൻ്റ് സായി ജോലി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *