Your Image Description Your Image Description
Your Image Alt Text

മാഹി: ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം .പന്തക്കൽ ഹസൻ മുക്കിലെ 24കാരിയായ ഗർഭിണിയാണ് വീട്ടിലെ ഇരുപതടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണത്.അബദ്ധത്തിൽ കിണറ്റിലേക്ക് വീണ് പോയതാണ് യുവതി .

വിവരമറിഞ്ഞ് മാഹിയിൽ നിന്ന് എത്തിയ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ യുവതിയെ സുരക്ഷിതമായി മുകളിലേക്ക് എത്തിച്ചു

ലീഡിങ്ങ് ഫയർമാൻ ടി.രഞ്‌ജിത്ത് ലാലിന്റെ നേതൃത്വത്തിൽ ഫയർമാൻ മാരായ വി.പി.ബിജു, യു.കെ. രാകേഷ്, സി.സിറോഷ് , ഡ്രൈവർ ഭാസ്ക്കർ ബാബു എന്നിവർ രക്ഷാദൗത്യസംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *