Your Image Description Your Image Description

അടൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അടൂർ പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികളുടെ രാത്രികാല പഠന മേൽനോട്ടച്ചുമതലകൾക്ക് (വൈകീട്ട് നാലുമുതൽ രാവിലെവരെ) റെസിഡെൻറ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

പ്രതിമാസം 12,000 രൂപ ഓണറേറിയം. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കാണ് അവസരം.

താത്‌പര്യമുള്ള ഉദ്യോഗാർഥികൾ ജാതി, വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റുകൾ, വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ, ബയോഡേറ്റ സഹിതം പറക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് 10-ന് വൈകീട്ട് അഞ്ചിന് മുൻപ് അപേക്ഷ സമർപ്പിക്കണം. അടൂർ മുനിസിപ്പാലിറ്റിയിലുള്ളവർക്ക് മുൻഗണന.

Leave a Reply

Your email address will not be published. Required fields are marked *