Your Image Description Your Image Description

കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു.

യോഗ്യത: എംബിബിഎസ് (കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം). 50,000 രൂപയാണ് പ്രതിമാസ വേതനം. ഒക്ടോബര്‍ ഒന്‍പതിന് ഉച്ച രണ്ട് മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2355900.

Leave a Reply

Your email address will not be published. Required fields are marked *