Your Image Description Your Image Description
Your Image Alt Text

സ്ലാമബാദ്: ഇന്ത്യക്കാര്‍ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് പാക് സൈനിക മേധാവി അസിം മുനീര്‍.

പുതുവര്‍ഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു അസിം മുനീറിന്റെ വിവാദപ്രസ്താവന.

ഇന്ത്യക്കാര്‍ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് മോചിപ്പിക്കും. ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

2023 ഞങ്ങള്‍ക്ക് വളരെ വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നു. അത് ഇപ്പോള്‍ അവസാനിച്ചു. പാകിസ്താനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന തരത്തിലായിരുന്നു അസിം മുനീറിന്റെ വാക്കുകള്‍.

.

Leave a Reply

Your email address will not be published. Required fields are marked *