Your Image Description Your Image Description

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന മൈക്രോ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിനുള്ള വിവര ശേഖരണത്തിനായി എന്യുമറേറ്റർമാരെ നിയമിക്കുന്നതിനായി ജനുവരി അഞ്ചിന് രാവിലെ 10 മണി മുതൽ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ആറിന് രാവിലെ 10 മണിക്ക് പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും വാക്ക് ഇൻ- ഇന്റർവ്യു  നടത്തുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരും, മൊബൈൽ ആപ്പ് വഴി വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സാങ്കേതിക കഴിവുള്ളവരും കോഴിക്കോട് ജില്ലയിലെ പട്ടികവർഗ്ഗ കോളനികൾ സന്ദർശിച്ച് വിവര ശേഖരണം നടത്തുന്നതിന് കഴിവും താത്പര്യവുമുള്ളവരായ യുവതി യുവാക്കൾക്ക് ഇൻർവ്യുവിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായി സ്മാർട്ഫോൺ ഉണ്ടായിരിക്കേണ്ടതാണ്.

പട്ടികവർഗ്ഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്. കൂടിക്കാഴ്ച സമയത്ത് ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പ്ലസ്ടു സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയതിന്റെ പകർപ്പ്, അധിക യോഗ്യതയുണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ അസൽ ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ : 0495 2376364

Leave a Reply

Your email address will not be published. Required fields are marked *