Your Image Description Your Image Description

കൊച്ചി: ഇന്ത്യയിലെ മുന്‍നിര കാര്‍, എസ്‌യുവി നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് നെക്‌സോണ്‍ ഐസിഎന്‍ജി, 45kWh ബാറ്ററി പാക്കോടുകൂടി നെക്‌സോണ്‍ ഇവി ശ്രേണികള്‍, ഫ്‌ളാഗ്ഷിപ്പ് റെഡ് ഹോട്ട് ഡാര്‍ക് എഡിഷന്‍ എന്നിവയുടെ ലോഞ്ച് പ്രഖ്യാപിച്ചു. ഇതോടെ, പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ 4 വ്യത്യസ്ത പവര്‍ട്രെയിന്‍സില്‍ ലഭ്യമാകുന്ന രാജ്യത്തെ ആദ്യ വാഹനമായി ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള എസ്‌യുവിയായി ടാറ്റ നെക്‌സോണ്‍.

ലോഞ്ച് ചെയ്ത 2017 മുതല്‍ തുടര്‍ച്ചയായി രാജ്യത്തെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവി റാങ്കിങ്ങില്‍ തുടരുന്ന നെക്‌സോണ്‍, സ്‌റ്റൈലിഷ് എസ്‌യുവി ഡിസൈനും ഒപ്പം ശക്തമായ സുരക്ഷയും ഏറ്റവും മികച്ച ഫീച്ചറുകളും സംയോജിപ്പിച്ചുകൊണ്ട് മികച്ച പ്രകടനം ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നു.

“ വെറും 7 വര്‍ഷത്തില്‍ 7 ലക്ഷത്തിന് മുകളില്‍ വാഹനങ്ങളുടെ വില്‍പ്പനയോടെ ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ തങ്ങളുടെ ഇടം കണ്ടെത്താന്‍ നെക്‌സോണിന് സാധിച്ചു. യാഥാസമയത്തുള്ള നവീന സാങ്കേതിക നവീകരണത്താല്‍ നെക്‌സോണിന്റെ ജനപ്രീതി വളര്‍ന്നുവരികയാണ്. ഈ പുതിയ ലോഞ്ചുകള്‍ അതിന് ആക്കം കൂട്ടും. ടാറ്റ മോട്ടോര്‍സിന്റെ വിജയകരമായ മള്‍ട്ടി പവര്‍ട്രെയിന്‍ സ്ട്രാറ്റജിയെ ഈ കൂട്ടിച്ചേര്‍ക്കലുകള്‍ മുന്നോട്ട് നയിക്കുന്നു.

ഡ്രൈവ് ക്വാളിറ്റിയും, ഡ്രൈവിംഗ് അനുഭവത്തിലും വിട്ടുവീഴ്ചയില്ലാത്ത, പ്രകൃതിയോട് പ്രതിബദ്ധതയുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ ഇന്ത്യയിലെ ആദ്യ ടര്‍ബോ ചാര്‍ജ്ഡ് സിഎന്‍ജി വെഹിക്കിള്‍ എന്ന നിലയില്‍ നെക്‌സോണ്‍ ഐസിഎന്‍ജിക്ക് സാധിക്കും. 45kWh ബാറ്ററി അവതരിപ്പിക്കുന്നതിലൂടെ തടസ്സങ്ങളില്ലാത്ത ഇന്റര്‍സിറ്റി യാത്രകള്‍ ഉപഭോക്താക്കള്‍ക്ക് സാധ്യമാകും. പ്രീമിയം അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് റെഡ് ഡാര്‍ക് എഡിഷനും കൗതുകകരമായിരിക്കും.”   – ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലി, ചീഫ് കൊമേഷ്യല്‍  വിവേക് ശ്രീവത്സ പറഞ്ഞു.

നെക്‌സോണ്‍ ഐസിഎന്‍ജി – ഇന്ത്യയുടെ ആദ്യ ടര്‍ബോചാര്‍ജ്ഡ് സിഎന്‍ജി വെഹിക്കിള്‍

നെക്‌സോണ്‍ ഐസിഎന്‍ജിയിലൂടെ ഇന്ത്യയിലെ ആദ്യ ടര്‍ബോചാര്‍ജ്ഡ് സിഎന്‍ജി പവര്‍ട്രെയിനാണ് വിപണിയിലെത്തിയിരിക്കുന്നത്. 1.2 ലി. ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍ കരുത്ത് പകരുന്ന നെക്‌സോണ്‍ ഐസിഎന്‍ജി 100പിഎസ് പവറും, 170എന്‍എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ടാറ്റ മോട്ടോര്‍സിന്റെ തനത് നൂതന ട്വിന് സിലിണ്ടര്‍ ടെക്‌നോളജിയിലൂടെ 321 ലിറ്ററിന്റെ ബൂട്ട് സ്‌പെയിസും നെക്‌സോണ്‍ സിഎന്‍ജി ഉറപ്പുനല്‍കുന്നു.

പനോരമിക് സണ്‍റൂഫ്, ലതറെറ്റെ വെന്റിലേറ്റഡ് സീറ്റുകള്‍, 10.25 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററോടുകൂടിയുള്ള ഹാര്‍മന്റെ 10.25 ഇഞ്ച് ഇന്‍ഫോടെയ്‌മെന്റ് സ്‌ക്രീന്‍  എന്നിങ്ങനെ പ്രീമിയം ഫീച്ചറുളും നെക്‌സോണ്‍ ഐസിഎന്‍ജിയിലുണ്ട്. ഇവ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ലക്ഷ്വൂറിയസ് ആയ സിഎന്‍ജി എസ്‌യുവിയാക്കി നെക്‌സോണ്‍ ഐസിഎന്‍ജിയെ മാറ്റുന്നു. സിഎന്‍ജി മോഡില്‍ ഡയറക്ട് സ്റ്റാര്‍ട്ടും, പെട്രോള്‍, സിഎന്‍ജി എന്നിവകളിലേക്കുള്ള ഓട്ടോമാറ്റിക് സ്വിച്ചിംഗിനായി സിംഗിംള്‍ ഇസിയുവും സജ്ജമാക്കിയിരിക്കുന്നു.

5 സ്റ്റാര്‍ ജി – എന്‍സിഎപി റേറ്റഡ് രൂപകല്‍പ്പനയുമാണ് നെക്‌സോണ്‍ ഐസിഎന്‍ജി എത്തുന്നത്. ലീക്ക് ഡിറ്റക്ഷന്‍, ഫയര്‍ പ്രൊട്ടക്ഷന്‍ ഡിവൈസ്, റിയര്‍ ഇംപാക്ട് പ്രൊട്ടക്ഷന്‍ തുടങ്ങി ഈ സെഗ്മന്റിലെ ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകള്‍ നെക്‌സോണ്‍ ഐസിഎന്‍ജിയിലുണ്ട്.

നെക്‌സോണ്‍ ഇവി 45kWh, റെഡ് ഹോട്ട് ഡാര്‍ക്

45kWh ബാറ്ററി പാക്കുമായാണ് നെക്‌സോണ്‍ ഇവി എത്തുന്നത്. ഇത് 1.2സി റേറ്റിംഗില്‍ ഫാസ്റ്റര്‍ ചാര്‍ജിംഗ് സ്പീഡും, 489കിമി റേഞ്ചും (അര്‍ബന്‍ + എക്‌സ്ട്രാ അര്‍ബന്‍), 350 – 370 കിമീ ടാറ്റ ഇവിയുടെ സി75 റിയല്‍ വേള്‍ഡ് റേഞ്ചും നല്‍കുന്നു. നെക്‌സോണ്‍ ഇവി റെഡ് ഹോട്ട് ഡാര്‍ക് എഡിഷന്‍ റെഡ് തീമിംഡ് ഇന്‍സേര്‍ട്ടുകളിലൂടെ വാഹനത്തിന്റെ ഇന്റീരിയറിലും എക്‌സ്റ്റീയറിലും പ്രീമിയം ലുക്ക് നല്‍കുന്നു. ആര്‍ക്കേഡ് ഇവി, സ്മാര്‍ട് വെല്‍കം & ഗുഡ്‌ബൈ സ്വീക്വന്‍സ്, ഫ്രണ്ട് എല്‍ഇഡി ഡിആര്‍എലിലെ ചാര്‍ജിംഗ് ഇന്‍ഡിക്കേറ്റര്‍, വെഹിക്കിള്‍ ടു വെഹിക്കിള്‍, വെഹിക്കിള്‍ ടും ലോഡ് ടെക്‌നോളജി, ഫിജിറ്റല്‍ കണ്‍ട്രോള്‍ പാനല്‍ തുടങ്ങിയ ഫീച്ചറുകള്‍ റെഡ് ഡാര്‍ക് എഡിഷനിലും ഉണ്ടായിരിക്കും.

Price list of the Nexon.ev and Nexon.ev Red #DARK:

Persona

Creative 45

Fearless 45

Empowered 45

Empowered + 45

Empowered + 45 Red #DARK

Nexon.ev 45

₹ 13,99,000

₹ 14,99,000

₹ 15,99,000

₹ 16,99,000

₹ 17,19,000

All India Ex-showroom

Leave a Reply

Your email address will not be published. Required fields are marked *