Your Image Description Your Image Description
Your Image Alt Text

കാലാവധി പൂർത്തിയാക്കുന്ന സ്ഥാനമൊഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആദരം. ദുരന്ത നിവാരണ അതോറിറ്റിയുടെ കോ- ചെയർമാൻ എന്ന നിലയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് മെമന്റോ കൈമാറി.

എല്ലാവരോടും സൗഹാർദപരമായി പെരുമാറുന്ന വ്യക്തിയാണ് ഉല്ലാസ് തോമസ്. അത് അദ്ദേഹത്തിന്റെ സേവനത്തിൽ വലിയ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വർഷങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ എറണാകുളം ജില്ലാ പഞ്ചായത്തിനു കഴിഞ്ഞു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള രാജീവ് ഗാന്ധി പുരസ്കാരം, സ്വരാജ് ട്രോഫി തുടങ്ങിയ പുരസ്കാരങ്ങൾ പ്രവർത്തന മികവിന്റെ തെളിവാണ്. പൊതുപ്രവർത്തകരിൽ മികച്ച വ്യക്തിത്വത്തിനുടമയാണ് ഉല്ലാസ് തോമസ്. അദ്ദേഹവുമായി വളരെ അടുത്ത സൗഹൃദമാണുള്ളതെന്നും കളക്ടർ പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണയാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഉല്ലാസ് തോമസ് പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുടെ കോ- ചെയർമാൻ എന്ന നിലയിൽ നാലു കളക്ടർമാർക്കൊപ്പം പ്രവർത്തിക്കുവാൻ കഴിഞ്ഞു. ദുരന്തനിവാരണ അതോറിറ്റി വലിയ ഉത്തരവാദിത്തമുള്ള സമിതിയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സമയത്താണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതല ഏൽക്കുന്നത്. ഈ ഘട്ടത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ കോവിഡ് കാലത്തെ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ കഴിഞ്ഞു. അഭിപ്രായങ്ങൾ പറയുവാനുള്ള സ്വാതന്ത്ര്യം എല്ലാവരും നൽകിയിരുന്നു കളക്ടർമാരുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ദുരന്തങ്ങൾ ഉണ്ടായശേഷം നടപടിയെടുക്കുന്നതിന് പകരം ദുരന്തങ്ങൾ
ഉണ്ടാകാതിരിക്കുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ അംഗങ്ങളെയും കോർത്തിണക്കി സുഗമമായി മുന്നോട്ടു പോകാൻ ഭാവിയിലും കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ജില്ലാ കളക്ടറുമായി വലിയ ആത്മബന്ധം ആണ് തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജനകീയനായ കളക്ടർ ആണ് ഇപ്പോഴുള്ളത്.

ജില്ലാ പഞ്ചായത്തിന്റെ പദ്ധതികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ ഗുണകരമായി. പൊതുപ്രവർത്തനത്തിൽ മനോഹരമായ മൂന്ന് വർഷങ്ങളാണ് പിന്നിടുന്നതെന്ന് അദ്ദേഹം പറഞ്ഞു ഇതിന് സാഹചര്യം ഒരുക്കിയ ചുറ്റുമുള്ളവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ഇന്ദ്രൻസി ഗ്രൂപ്പ് കൺവീനർ ടി ആർ ദേവൻ ഡോ. മേരി അനിത എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ആദരമർപ്പിച്ചു. ജില്ലയുടെ സമഗ്ര വികസനത്തിന് ചുക്കാൻ പിടിച്ച വ്യക്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ജില്ലാ പ്ലാനിംഗ് ഓഫീസർ ഫാത്തിമ പറഞ്ഞു. എല്ലാവരോടും ഒരുപോലെ ഇടപെടുന്ന വ്യക്തിയാണ് ഉല്ലാസ് തോമസ് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ പി.എം. ഷെഫീഖ് പറഞ്ഞു.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ആർടിഒ ജി അനന്തകൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർമാരായ ഉഷ ബിന്ദു മോൾ ബി അനിൽകുമാർ , എസ്. ബിന്ദു, വി. ഇ. അബ്ബാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു. ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *