Your Image Description Your Image Description

കൊച്ചി: റോബിന്‍ ബസ് ഉടമ സര്‍ക്കാര്‍ നടപടികള്‍ക്കെതിരായി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തുടർന്ന് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദം ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു . പിന്നലെ കോടതി കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നു വ്യക്തമാക്കി. തുടർന്ന് പെര്‍മിറ്റ് ലംഘനമാണ് എന്ന് സര്‍ക്കാരും എം വി ഡിയും ചുണ്ടിക്കാണിച്ചതിനെ തുടർന്ന് ബസിന് പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു .

എന്നാ അതേസമയം , ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് നടത്താനും ബോര്‍ഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നായിരുന്നു റോബിന്‍ വാദിച്ചത് . സര്‍ക്കാരിന് വേണ്ടി സ്‌പെഷ്യല്‍ ഗവര്‍ണമെന്റ് പ്ലീഡര്‍ പി.സന്തോഷ് കുമാറാണ് ഹാജരായത്.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *