Your Image Description Your Image Description
Your Image Alt Text

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ പതിനൊന്നാം ദിനത്തിൽ കാണികളിൽ ആവേശം നിറച്ച് പാമ്പാക്കുട, വാഴക്കുളം ബ്ലോക്കുകൾ അവതരിപ്പിച്ച കലാസരസ്. സ്വരമാധുര്യമാർന്ന ഗാനങ്ങളും നയന മനോഹരമായ നൃത്ത രംഗങ്ങളും കൊണ്ട് കുടുംബശ്രീ കലാ സരസ് വേദിയെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. പ്രായഭേദമന്യേ കുടുംബശ്രീ അംഗങ്ങൾ മികച്ച സരസിൽ മികച്ച പ്രകടനം കാഴ്ച വച്ചു.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നിരവധി പേരാണ് സരസ് മേളയിലെ കലാപ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയത്. വേദിയിൽ ഗാനങ്ങളും ഡാൻസും നിറഞ്ഞാടിയപ്പോൾ കാണികളുടെ അകമഴിഞ്ഞ പ്രോത്സാഹനം കുടുംബശ്രീ അംഗങ്ങൾക്ക് വലിയ ആവേശമായി.

Leave a Reply

Your email address will not be published. Required fields are marked *