Your Image Description Your Image Description

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ. ബാബു, കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എന്നിവർക്കെതിരെ ബാർ കോഴ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് ആണ് തള്ളിയത്. പൊതുപ്രവർത്തകനായ പി.എൽ. ജേക്കബ് ആണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

2015ൽ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു, ബാർ ലൈസൻസുകൾ പുതുക്കുന്നതിനും, തുക കുറയ്ക്കുന്നതിനുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ കൈപ്പറ്റിയിരുന്നുവെന്ന് ചുണ്ടിക്കാണിച്ച് പ്രശാന്ത് ഭൂഷൻ സുപ്രീം കോടതിയിൽ അന്വേഷിക്കാമെന്ന് സിബിഐ നേരത്തേ സത്യവാങ്മൂലത്തിൽ നൽകിയിരുന്നു.

ഇതിനിടെ , ഒന്നാം പിണറായി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിൽ നിന്ന് ജോസ് കെ.മാണിയെ ഒഴിവാക്കി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.തുടർന്ന് കെ.ബാബുവിനെതിരെ തെളിവില്ലെന്നു പറഞ്ഞ് വിജിലന്‍സ്റിപ്പോര്‍ട്ട് നല്‍കി. അതിനാൽ ഇരുവർക്കുമെതിരെ വിജിലൻസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല .

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *