Your Image Description Your Image Description

കോട്ടയം: വിദ്യാഭ്യാസ വകുപ്പിൽ കോട്ടയം ജില്ലയിലെ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 085/2021) നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഒന്നാം ഘട്ട അഭിമുഖം ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് 12 മണിക്കും കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസിൽ നടക്കും.

ഒ.ടി.ആർ. പ്രൊഫൈൽ വഴിയും എസ്.എം.എസ്. മുഖേനെയും അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ അസ്സൽ തിരിച്ചറിയൽ രേഖ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *