Your Image Description Your Image Description

നല്ല കാര്യങ്ങൾ തുടങ്ങുമ്പോൾ വലത് കാല്‍ വെച്ചു കയറണം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് എത്രപേർക്ക് അറിയാം? എങ്ങനെയാണ് നമ്മള്‍ പാദം ഊന്നേണ്ടത്? ഹൈന്ദവ ആചാര പ്രകാരം അതിനുള്ള പ്രാധാന്യം എന്താണ്?

നമുക്ക് നോക്കാം…

ശുഭ കാര്യങ്ങൾ തുടങ്ങുമ്പോൾ ഐശ്വര്യത്തിനും കാര്യ വിജയതിന്നും നമ്മൾ വലതു കാൽ വെച്ച് കയറുന്നു. അതേസമയം, എങ്ങനെയാണു വലതു കാല്‍ വെക്കേണ്ടത് എന്ന് അറിയാമോ?

വിവാഹിതയായ ഒരു സ്ത്രീ വലതുകാല്‍ വെച്ചാണ് ആദ്യമായി ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കേണ്ടത് എന്ന് പറയാറുണ്ട്‌.

ശരീര ശാസ്ത്ര പ്രകാരം പുരുഷന് വലത് ഭാഗവും സ്ത്രീക്ക് ഇടതു ഭാഗവുമാണ് പ്രാധാന്യം. പുരുഷന്റെ വലതു വശത്തെ നാഡിയാണ് ‘പിംഗള’. സ്ത്രീയുടേതു ഇടതു വശത്തെ നാഡിയായ ‘ഇഡയും”. ”പിംഗള” പ്രവര്‍ത്തനത്തിന് പ്രാമുഖ്യം ഉള്ളതും “ഇഡ’ ആഗ്രഹത്തിന് പ്രാധാന്യം ഉള്ളതും ആണത്രേ. തന്മൂലം സ്ത്രീ എപ്പോഴും ആഗ്രഹങ്ങള്‍ കൂടുതല്‍ ഉള്ളവളും പുരുഷന്‍ കൂടുതല്‍ പ്രവര്‍ത്തനോന്മുഖനും ആയിരിക്കുമത്രേ!

ചുരുക്കത്തില്‍ പ്രകൃതിയുടെ, അല്ലെങ്കില്‍ മഹാ ശക്തിയുടെ രണ്ട് വശങ്ങളെ ഉള്‍ക്കൊള്ളുന്നു പുരുഷന്റെ വലത് ഭാഗവും സ്ത്രീയുടെ ഇടതു ഭാഗവും. ശരീര ശാസ്ത്ര പ്രകാരം പുരുഷന് വലതു വശത്തിനും സ്ത്രീക്ക് ഇടതു വശത്തിനും പ്രാമുഖ്യം ഉണ്ടത്രേ! പുരുഷന്‍ ആദ്യം മുന്നോട്ടു വെക്കുന്നത് വലത് കാലും സ്ത്രീ ഇടതു കാലും ആണ്!!

ആദി ശക്തിയായ ദേവിയുടെ അല്ലെങ്കില്‍ പരാശക്തിയുടെ രണ്ട് വശങ്ങളാണ് പുരുഷനും സ്ത്രീയും. അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ രണ്ട് വശങ്ങള്‍!! അതായതു ക്രിയാശക്തിയും ഇച്ചാശക്തിയും! അപ്പോള്‍ പുരുഷന്‍ ഇടതു പാദം പടിക്കെട്ടില്‍ ഊന്നി വലതു കാല്‍ അകത്തേക്ക് വെക്കണമെന്നും സ്ത്രീ വലത് പാദം ഊന്നി ഇടതുകാല്‍ അകത്തേക്ക് വെക്കണമെന്നും ആണ് നിയമം.

അപ്പോള്‍ പുരുഷനിലൂടെ ക്രിയയും സ്ത്രീയിലൂടെ ആഗ്രഹം അഥവാ ഇച്ചാശക്തിയും അകത്തേക്ക് ഗമിക്കുന്നു. അത് ദേവി സ്വരൂപമായ ആദി പരാശക്തിയാണെന്നും തന്മൂലം ഐശ്വര്യത്തിനും സമ്രുദ്ധിക്കും ഇത് കാരണമാകുന്നു എന്നും പറയപ്പെടുന്നു!!

Leave a Reply

Your email address will not be published. Required fields are marked *