Your Image Description Your Image Description
Your Image Alt Text

 

~  321 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍, അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ഡ് ലൈറ്റ് & ടെയില്‍ ലൈറ്റ്, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ എന്നീ സവിശേഷതകളോടെയാണ് ഇരു മോഡലുകളും എത്തുന്നത് ~

 

ചെന്നൈ: വാഹനപ്രേമികൾ ഏറെ കാത്തിരുന്ന ആര്‍ 3, എംടി-03 മോഡലുകൾ ഇന്ത്യയില്‍ പുറത്തിറക്കി യമഹ. 321 സിസി കരുത്തുള്ള 4-സ്‌ട്രോക്ക്, ഇന്‍-ലൈന്‍ 2 സിലിണ്ടര്‍, ഡിഒഎച്ച്സി ലിക്വിഡ് കൂള്‍ഡ് എഞ്ചിനുമായാണ് ഇരു മോഡലുകളും നിരത്തുകളിലെത്തുന്നത്. ഭാരം കുറഞ്ഞ ഡയമണ്ട് ഫ്രെയിം, അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, നീളമുള്ള സ്വിങ്ങ്ആം, മോണോ-ക്രോസ് റിയര്‍ സസ്‌പെന്‍ഷന്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ഡ് ലൈറ്റ് ടെയില്‍ ലൈറ്റ് ടേണ്‍ സിഗ്നല്‍ ലൈറ്റ് തുടങ്ങിയവാണ് പുതിയ മോഡലുകളിലെ മറ്റ് സവിശേഷതകൾ.

 

ഇരു മോട്ടോര്‍സൈക്കിളുകളും ഭാരം കുറഞ്ഞതും കോംപാക്ടുമായ ഡയമണ്ട് ഫ്രെയിം ചാസിയാണ് വാഗ്ദാനം ചെയ്യുന്നത്. സമ്പൂര്‍ണ്ണ അലൂമിനിയം  DiASil സിലിണ്ടറോടു കൂടി വന്നെത്തുന്ന ഓഫ്‌സെറ്റ് ഡിസൈനും കടുത്ത ചൂട് പോലും പ്രതിരോധിക്കുന്ന പിസ്റ്റണുകളും ഉള്ളതിനാല്‍ മികച്ച എഞ്ചിന്‍ പ്രകടനം ഉറപ്പ് വരുത്തുന്നു. ഇതിനുപുറമേ 573 എംഎം നീളമുള്ള സ്വിങ്ങ്ആമും അതോടൊപ്പം മോണോ-ക്രോസ് റിയര്‍ സസ്‌പെന്‍ഷനും അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും മികച്ച റൈഡിങ് അനുഭവവും നൽകുന്നു. ഡ്യുവല്‍ ചാനല്‍ എബിഎസും മുന്നിലെ 289 എംഎം ഡിസ്‌കും പിന്നിലെ 220 എംഎം ഡിസ്ക് ബ്രേക്കുകളും മികച്ച ബ്രേക്കിങ്ങും ഉറപ്പ് വരുത്തുന്നു.

 

യമഹ ആർ 3-ക്ക്  4,64,900 രൂപയും എം ടി 03-ന് 4,59,900 രൂപയുമാണ് വില. തെരഞ്ഞെടുക്കപ്പെട്ട ബ്ലൂ സ്‌ക്വയര്‍ ഡീലര്‍ഷിപ്പുകളിൽ ഇവ ലഭ്യമായിരിക്കും. ഡിസംബര്‍ 15 മുതല്‍ യമഹയുടെ വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *