Your Image Description Your Image Description

ഓം നമഃ ശിവായ എന്നാൽ ശിവനെ നമിക്കുന്നു, ആരാധിക്കുന്നു എന്നാണ്.

പരമശിവന്റെ ഏറ്റവും പരിപാവനമായ നാമമാണ് “നമഃ ശിവായ”.

ഇതിൽ ‘ന’ എന്നാൽ ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യം. ‘മ’ പ്രപഞ്ചത്തെക്കുറിക്കുന്നു. ‘ശി’ ശിവനെ പ്രതിനിധീകരിക്കുന്നു. ‘വ’ എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. ‘യ’ എന്നാൽ ആത്മാവിനെക്കുറിക്കുന്നു. ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളേയും കുറിക്കുന്നു.

മറ്റൊരർത്ഥത്തിൽ ‘ന’ എന്നാൽ ഭൂമി. ‘മ’ എന്നാൽ ജലം. ‘ശി’ എന്നാൽ അഗ്നി. ‘വ’ എന്നാൽ വായു. ‘യ’ എന്നാൽ ആകാശം. ജലം, അഗ്നി, വായു, ആകാശം, ഭൂമി എന്നീ അഞ്ച് ഭൂതങ്ങളെയാണ് ഈ അഞ്ചക്ഷരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്.

ഇനിയുമൊരർത്ഥത്തിൽ ശിവ പഞ്ചാക്ഷരി മന്ത്രത്തിലെ ആദ്യ അക്ഷരമായ “ന” സൂചിപ്പിക്കുന്നത് നാഗേന്ദ്ര ഹാരനെയോ, അല്ലെങ്കിൽ പാമ്പിനെ ആഭരണമായി കഴുത്തിലണിഞ്ഞ ദേവനെയോ ആണ്.

മന്ദാഗ്നി(ഗംഗ) നദിയിലെ ജലത്താൽ അഭിഷേകം ചെയ്തിരിക്കുന്ന ശിവനെയാണ് രണ്ടാമത്തെ അക്ഷരമായ “മ” എന്ന അക്ഷരം അർത്ഥമാക്കുന്നത്.

മൂന്നാമത്തെ അക്ഷരമായ “ശി” ശിവന്റെ ഭംഗിയെയും തേജസ്സിനെയും സൂചിപ്പിക്കു ന്നു. അതായത് വിടർന്നു നിൽക്കുന്ന താമരപൂവിനെയാണ് ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നത്.

ശിവദേവനുള്ള ഭക്തന്റെ സമർപ്പണമാണ് നാലാമത്തെ അക്ഷരമായ “വാ” സൂചിപ്പിക്കുന്നത്.

അഞ്ചാമത്തെ അക്ഷരമായ “യാ” എന്നത് യക്ഷരൂപത്തിൽ കാണുന്ന ശിവന്റെ നിഗൂഢമായ രൂപത്തെയുമാണ്.

ഈ മന്ത്രത്തിൽ അഞ്ച് അക്ഷരങ്ങളുള്ളതിനാൽ ‘നമഃ ശിവായ’ പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീരുദ്ര ചക്രസ്തോത്രത്തിൽ നിന്നെടുത്തിട്ടുള്ള മന്ത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *