Your Image Description Your Image Description

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യു​ടെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന്റെ ആ​ദ്യ​ദി​വ​സം എ​ൻ.​സി.​പി നേ​താ​വ് ന​വാ​ബ് മാ​ലി​ക് ഭ​ര​ണ​പ​ക്ഷ​ത്ത് ഇ​രു​ന്ന​ത് രാ​ഷ്ട്രീ​യ പൊ​ല്ലാ​പ്പി​ന് ഇ​ട​ന​ൽ​കി. ഏ​താ​നും മാ​സം മു​മ്പ് ബി.​ജെ.​പി​യും ഏ​ക്നാ​ഥ് ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​യും രാ​ജ്യ​ദ്രോ​ഹി​യാ​യി മു​ദ്ര​കു​ത്തി​യ ആ​ളാ​ണ് ന​വാ​ബ് മാ​ലി​ക്. അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മു​മാ​യി മാ​ലി​കി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത് ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സാ​ണ്.

ദാ​വൂ​ദി​ന്റെ സ​ഹോ​ദ​രി ഹ​സീ​ന പാ​ർ​ക്ക​റു​മാ​യു​ള്ള ഭൂ​മി ഇ​ട​പാ​ടി​ന്റെ പേ​രി​ൽ ക​ള്ള​പ്പ​ണ കേ​സെ​ടു​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) അ​റ​സ്റ്റ്ചെ​യ്ത് ഒ​രു വ​ർ​ഷ​ത്തോ​ളം ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നി​ടെ വൃ​ക്ക​രോ​ഗ ചി​കി​ത്സ​ക്ക് സു​പ്രീം​കോ​ട​തി ന​ൽ​കി​യ താ​ൽ​കാ​ലി​ക ജാ​മ്യ​ത്തി​ലാ​ണ് മാ​ലി​ക് പു​റ​ത്തി​റ​ങ്ങി​യ​ത്.

ആ ​മാ​ലി​ക്കാ​ണ് അ​ജി​ത് പ​വാ​ർ ന​യി​ക്കു​ന്ന എ​ൻ.​സി.​പി വി​മ​ത പ​ക്ഷ​ത്തി​നൊ​പ്പം നി​യ​മ​സ​ഭ​യി​ൽ ഇ​രു​ന്ന​ത്. ആ ​ഇ​രി​പ്പി​നെ ചൊ​ല്ലി പൊ​ല്ലാ​പ്പി​ന് തി​രി​കൊ​ളു​ത്തി​യ​ത് ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന​ക്കാ​ര​നും നി​യ​മ​സ​ഭ കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ അ​മ്പാ​ദാ​സ് ദാ​ൻ​വെ​യാ​ണ്. പൊ​തു​വെ നി​ശ്ശ​ബ്ദ​നാ​യി അ​റി​യ​പ്പെ​ടു​ന്ന ദാ​ൻ​വെ സ​ഭ​യി​ൽ പൊ​ട്ടി​ച്ച ബോം​ബി​ന് പ​ക്ഷേ, ന​ല്ല പ്ര​ക​മ്പ​ന​മാ​യി​രു​ന്നു. ബി.​ജെ.​പി​യും അ​വ​രു​ടെ ‘സൂ​പ്പ​ർ മു​ഖ്യ​മ​ന്ത്രി​യാ​യ’ ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും ആ ​പ്ര​ക​മ്പ​ന​ത്തി​ൽ കി​ടു​ങ്ങി.

വി​മ​ത നീ​ക്ക​ത്തി​ൽ അ​ജി​ത് പ​വാ​റി​ന് രേ​ഖാ​മൂ​ലം പി​ന്തു​ണ അ​റി​യി​ച്ച എ​ൻ.​സി.​പി എം.​എ​ൽ.​എ​മാ​രി​ൽ ഒ​രാ​ളാ​ണ് മാ​ലി​ക്. ആ ​മാ​ലി​കി​ന്റെ ഭ​ര​ണ​പ​ക്ഷ ബെ​ഞ്ചി​ലെ ഇ​രി​പ്പ് പൊ​ല്ലാ​പ്പാ​കു​മെ​ന്ന് ബി.​ജെ.​പി​യും ഷി​ൻ​ഡെ​പ​ക്ഷ ശി​വ​സേ​ന​യും പ്ര​തീ​ക്ഷി​ച്ച​ത​ല്ല. അ​തി​ലെ അ​പ​ക​ടം അ​മ്പാ​ദാ​സ് ദാ​ൻ​വെ​യു​ടെ ചോ​ദ്യ​ത്തോ​ടെ​യാ​ണ് അ​വ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. ഒ​രി​ക്ക​ൽ ‘രാ​ജ്യ​ദ്രോ​ഹി’ എ​ന്ന് മു​ദ്ര​കു​ത്തി​യ ആ​ൾ ഇ​പ്പോ​ഴെ​ങ്ങ​നെ ‘രാ​ജ്യ​സ്നേ​ഹി’ ആ​യെ​ന്നാ​ണ് ദാ​ൻ​വെ​യു​ടെ ചോ​ദ്യം.

Leave a Reply

Your email address will not be published. Required fields are marked *