Your Image Description Your Image Description

ന്യൂഡൽഹി : ബിജെപി വോട്ടുകൾ വിഭജിച്ച്‌ തോൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജമ്മുകശ്‌മീർ നടക്കുവാൻ പോകുന്ന തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലായി മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ച് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫ്രൻസ്‌ നേതാവുമായ ഒമർ അബ്‌ദുള്ള. ഇതുസംബന്ധിച്ച പത്രിക വ്യാഴാഴ്‌ച്ചയാണ് സമർപ്പിച്ചത്.

ഒമറിന്‌ എതിരായി ഗാന്ധർബലിൽ മത്സരിക്കുക കോൺഗ്രസ്‌ ഗന്ധർബൽ ജില്ലാ പ്രസിഡന്റ്‌ സാഹിൽ ഫാറൂഖാണ് . തുടർന്നാണ് ബദ്‌ഗാമിലും ഒമർഅബ്‌ദുള്ള നാമനിർദേശം നൽക്കാൻ തീരുമാനിച്ചത് . ഇതു ആദ്യമായിട്ടാണ് 370 റദ്ദാക്കിയ ശേഷം കശ്മീരിൽ നടക്കുവാൻ പോകുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്നൊരു പ്രേത്യകതയുണ്ട് .

സെപ്‌തംബർ 18,25,ഒക്ടോബർ ഒന്ന്‌ തിയതികളിലാണ്‌ തെരഞ്ഞെടുപ്പ്‌. ശേഷം ഒക്ടോബർ നാലിന് വോട്ടെണ്ണൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *