Your Image Description Your Image Description

രാജ്യത്ത് രൂക്ഷമായ ഭക്ഷ്യവിലക്കയറ്റം തടയുന്നതിന് വേണ്ടി സപ്ലൈകോയുടെ അഭിമുഖ്യത്തിൽ ആരംഭിച്ച ഓണം ഫെയറിന് തുടക്കം കുറിച്ചു . തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം നിർവഹിച്ചത് .

ഈ ഫെയറിൽ ജില്ലാതല ഫെയറുകളും താലൂക്ക്  നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും ഉൾക്കൊള്ളിച്ച് കൊണ്ട് ഈ സേവനം എഎവൈ കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും എൻപിഐ കാർഡുടമകൾക്കും ലഭ്യക്കുന്ന വിധത്തിലാണ് സപ്ലൈകോവഴി നൽക്കുക . അതേസമയം വയനാട് ദുരന്തബാധിതർക്ക് 14 ഇനങ്ങൾ ഉൾപ്പടെയുള്ളവയാണ് ഓണക്കിറ്റിലൂടെ സൗജന്യമായി നൽക്കാനും തീരുമാനമായിട്ടുണ്ട് .

45 ശതമാനം വരെ വിലക്കുറവിൽ വിതരണം ചെയ്യുന്ന 13 ഇനം സബ്സിഡി സാധനങ്ങൾക്കൊപ്പം പഴം, പച്ചക്കറി ഉത്പന്നങ്ങൾ നൽകുന്നതോടെ കർഷകർക്കും, സാധാരണക്കാർക്കും , മിതമായ നിരക്കിൽ സാധനം ലഭ്യമാക്കും . ചുരുക്കിപ്പറഞ്ഞാൽ, 255 രൂപയുടെ ശബരി ഉത്പന്നം 189 രൂപയ്ക്ക് ലഭ്യമാക്കുമെന്നർത്ഥം .

Leave a Reply

Your email address will not be published. Required fields are marked *