Your Image Description Your Image Description
മലപ്പുറം: കെട്ടിടങ്ങളിലെ എമർജൻസി എക്സിറ്റിലേക്കുള്ള ട്രാവൽ ഡിസ്റ്റൻസ് 45 മീറ്ററാക്കി ഉയർത്തുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതി ആവശ്യമായ ചട്ട ഭേദഗതി കൊണ്ടുവരും. നിലവിൽ കെട്ടിടനിർമ്മാണ ചട്ടം 36(2) പ്രകാരം ഇത് 30 മീറ്ററാണ്.
അതേ സമയം നാഷണൽ ബിൽഡിംഗ് കോഡ് (എൻബിസി) ഭേദഗതി പ്രകാരം ഈ ട്രാവൽ ഡിസ്റ്റൻസ് 45 മീറ്ററായി ഉയർത്തിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് കെട്ടിട നിർമ്മാണ ചട്ടത്തിലും ആവശ്യമായ ഭേദഗതി കൊണ്ടുവരുന്നത്.
തിരൂർ നഗരസഭയിൽ നിന്നു പെർമിറ്റ് ലഭിക്കുന്നത് സംബന്ധിച്ച് നൗഷാദ് അലിയും അബ്ദുൽ ഹമീദും തദ്ദേശ അദാലത്തിൽ നൽകിയ പരാതി പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനത്തെ നിരവധി കെട്ടിടങ്ങൾക്ക് ഗുണകരമാവുന്ന തീരുമാനമാണ് തദ്ദേശ അദാലത്തിൽ കൈക്കൊണ്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *