Your Image Description Your Image Description

 

ബം​ഗളുരു : ട്രസ്റ്റിന് ബം​ഗളൂരു ഹൈടെക് ഡിഫെൻസ് എയ്റോസ്പേസ് പാര്‍ക്കില്‍ കര്‍ണാടക ഇൻഡസ്ട്രിയില്‍ ഏരിയ ബോര്‍ഡ് പട്ടികജാതി ക്വാട്ടയിലുള്ള 5 ഏക്കരിൽ ഭൂമി നിയമവിരുദ്ധമായി അനുവദിച്ചെന്ന പേരിൽ ഗവര്‍ണര്‍ താവര്‍ചന്ദ് ​ഗെഹ്‍ലോട്ട് കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി . തുടർന്ന് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് അയച്ചു . എൻ നാരായണസ്വാമി ഇലക്ട്രോണിക്സ്, ഐടി മന്ത്രിയായ പ്രിയങ്ക് ഖാര്‍​ഗെയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത് .

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന ഖാര്‍​ഗെയും മകനും മന്ത്രിയുമായ പ്രിയങ്ക് ഖാര്‍​ഗെയും നടത്തുന്ന ട്രസ്റ്റിലാണ് നിയമവിരുദ്ധമായി ഭൂമി അനുവദിച്ചെന്ന് ആരോപണം വന്നത് . മല്ലികാര്‍ജുന ഖാര്‍​ഗെ, ഭാര്യ രാധാഭായ്, മക്കളായ പ്രിയങ്ക ഖാര്‍​ഗെ, രാഹുൽ ഖാര്‍​ഗെ, എംപിയും മരുമകനുമായ രാധാകൃഷ്ണ ദൊഡ്ഡമണി എന്നിവർ ട്രസ്റ്റിലെ മറ്റ് അംഗങ്ങളാണ് .

 

 

Leave a Reply

Your email address will not be published. Required fields are marked *