Your Image Description Your Image Description

ഹൈദരാബാദ് : കനത്ത മഴയിൽ ആന്ധ്രയിലും തെലങ്കാനയിലും വെള്ളപ്പൊക്ക൦ രൂക്ഷമായതോടെ ആയിരക്കണക്കിന് പേർക്ക് ഭൂമി നഷ്ടമായി . കൂടാതെ ആന്ധ്രയിലും തെലങ്കാനയിലെയും റെയിൽവെ പാളങ്ങള്‍ ഒലിച്ചുപോയതിനാൽ ‌‌സൗത്ത് സെന്റട്രൽ റെയിൽവെ 275 ട്രെയിനുകള്‍ റദ്ദാക്കി. അതിൽ 149 ട്രെയിനുകൾ വഴിതിരിച്ച് വിട്ടു .

ഇതിനിടയിൽ മഴക്കെടുതിയിൽ മരണം 17 ആയി. അതിൽ മൂന്നു പേരെ കാണാതാവുകയും ചെയ്‌തു . വെള്ളപ്പൊക്കം മൂലം വിജയവാഡയിൽ ഭക്ഷണ സാധനങ്ങള്‍ ലഭിക്കാതായതോടെ വ്യോമസേന ​ഹെലികോപ്ടറിലും ഡ്രോൺ ഉപയോ​ഗിച്ചും ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നൽകി .

അതേസമയം , ദുരന്തഭൂമിയിയിൽ പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടി തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ആഭിമുഖ്യത്തിൽ സംയുക്ത സമിതി 130 കോടി രൂപ മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും.

Leave a Reply

Your email address will not be published. Required fields are marked *