Your Image Description Your Image Description

ലക്നൗ : ഉത്തർപ്രദേശിൽ അമ്മയ്ക്കരികിൽ ഉറങ്ങുകയായിരുന്ന കുട്ടിക്ക് നേരെ ചെന്നായ ആക്രമണo.  നവേൻ ഗരേത്തി ഗ്രാമത്തിലെ രണ്ടര വയസ്സുകാരിയായ അഞ്ജലിയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. കുട്ടിയുടെ നിലവിളി കേട്ട് അമ്മ തടയാൻ ശ്രമിച്ചെങ്കിലും ചെന്നായ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയി. പിന്നീട് വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ രണ്ട് കൈകളുമില്ലാത്ത നിലയിലാണ് കുട്ടിയുടെ മൃതദേഹം പ്രദേശവാസികൾ കണ്ടെത്തിയത്.

സംഭവത്തിൽ , ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം അവിടെ ക്യാമ്പ് ചെയ്യുകയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം നിരീക്ഷണം ശക്തമാക്കാൻവകുപ്പിനും പൊലീസിനും നിർദേശം നൽകി. അതേസമയം പ്രദേശവാസികളോട് രാത്രി സമയത്ത് ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനും ജില്ലാ ജിസ്‌ട്രേറ്റ് മോണിക്ക റാണി അറിയിച്ചു . കൂടാതെ വീടുകളിൽ വാതിലുകൾ സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട് .

ഇതുവരെ നാല് ചെന്നായ്ക്കളെയാണ് വനം വകുപ്പ് പിടികൂടിയത്. അതിനാൽ കൂടുതൽ അന്വേഷണം നടത്തി മേഖലയിൽ ശക്തമായ പട്രോളിങ് നടത്തുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു.  രണ്ട് മാസത്തിനിടെ ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. ഇതിൽ 8 പേർ കുട്ടികളാണ്. അതിന് പുറമെ 25 പേർക്കും പരുക്കേറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *