Your Image Description Your Image Description

കൊച്ചി : നടൻ എം.മുകേഷ് എംഎൽഎ, അഡ്വ. വി.എസ്.ചന്ദ്രശേഖരൻ, നടനും നിർമാതാവുമായ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതി രെ നടി സമർപ്പിച്ച പീഡനപരാതിയിൽ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. അതിൽ മണിയൻപിള്ള രാജു ഒഴികെ മൂന്നുപേർക്കും എതിരെയാണ് പീഡന പരാതിനൽകിയിരിക്കുന്നത് . തുടർന്ന് ഇന്നലെ രണ്ടു മണിക്കൂർ വാദം കേട്ട ശേഷമാണു നാലു ഹർജികളും ഒരുമിച്ചു പരിഗണിക്കാൻ തീരുമാനിച്ചത് . ഇവർക്ക് വേണ്ടി പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് ജി. കൃഷ്ണൻ ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി ഹണി എം.വർഗീസാണു ഹർജികൾ പരിഗണിക്കുന്നത്. അതേസമയം മുകേഷിന്റെയും ചന്ദ്രശേഖരന്റെയും അറസ്റ്റ് ഇന്നുവരെ കോടതി തടഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *