Your Image Description Your Image Description

വഡോദര : വെള്ളപ്പൊക്കമുണ്ടായ സമയത്ത് ആരും തിരിഞ്ഞുനോക്കിയില്ലെന്നും വിശ്വാമിത്രി നദിയുടെ പുനരജ്ജീവനത്തിനും ഒക്കെയായി 1200 കോടിയുടെ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അത് നടപ്പിലാക്കിയാണെന്ന് ചുണ്ടിക്കാണിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയിൽ ബിജെപി നേതാക്കള്‍ക്കെതിരെ ജനം പ്രതിഷേധിച്ചു .

മണ്ഡലം എംഎൽഎ മനിഷ വക്കിൽ, നിയമസഭയിലെ ചീഫ് വിപ്പ്‌ ബാലകൃഷ്‌ണ ശുക്ലയെയും ബിജെപി കൗൺസിലര്‍ ബന്ദിഷ് ഷായ്ക്കെതിരെയാണ് നാട്ടുകാര്‍ സംഘം ചേർന്ന് തടഞ്ഞ് ചോദ്യംചെയ്തത് . അതേസമയം ദുരിതാശ്വാസ ക്യാമ്പിൽ അഞ്ചുരൂപയുടെ കുടിവെള്ളവും ​ഗ്ലൂക്കോസ് ബിസ്കറ്റ് പായ്ക്കറ്റുംമായി വന്ന ബി ജെ പി പ്രവർത്തകരോട് ഇത് എടുത്തുകൊണ്ടുപോകാനും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഴ മൂലം വിശ്വാമിത്രി നദി കരകവിഞ്ഞ് ന​ഗരത്തിലേക്ക് വെള്ളം കയറുന്ന അവസ്ഥയുണ്ടായി . ബിജെപി നേതാക്കളുടെ ശക്തികേന്ദ്രമാണ് വഡോദര.

 

 

Leave a Reply

Your email address will not be published. Required fields are marked *