Your Image Description Your Image Description

ന്യൂഡൽഹി : ജെഎംഎം വിട്ട് ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബിജെപിയിൽ ചേർന്നു. റാഞ്ചിയിൽ കേന്ദ്രമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമാന്ദ ബിസ്വസർമ, സംസ്ഥാന പ്രസിഡന്റ്‌ ബാബുലാൽ മറാണ്ടി എന്നിവരുടെ മുമ്പാകെയാണ് ചംപൈ സോറൻ ബിജെപിയിൽ പ്രവേശിച്ചത് . ജയിൽ മോചിതനായ ഹേമന്ദ്‌ സോറൻ ജയിൽ മോചിതനായ വീണ്ടും മുഖ്യമന്ത്രിയായപ്പോൾ ചംപൈ സോറൻ മന്ത്രിസഭാംഗമായി തുടരുകയായിരുന്നു.

ചംപയ്‌ വ്യാഴാഴ്‌ച തന്റെ ജെഎംഎം അംഗത്വവും എംഎൽഎ സ്ഥാനവും രാജിവച്ചിരുന്നു.അതേസമയം ബി ജെ പി യിലേക്ക് ചംപൈ സോറനെ സ്വീകരിക്കാൻ കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ ഷാ എത്തുമെന്ന്‌ സൂചനയുണ്ടായിരുന്നെങ്കിലും വന്നില്ല.പിന്നലെ കോൽഹാൻ മേഖലയിൽ നിന്നുള്ള പ്രവർത്തകരും ബിജെപിയിൽ എത്തി.

അതേസമയം, ചംപൈയുടെ ബിജെപി പ്രവേശത്തിന് മുമ്പ് മുഖ്യമന്ത്രി ഹേമന്ദ്‌ സോറൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *