Your Image Description Your Image Description

ജറുസലം : പോളിയോ വാക്സിനേഷനുവേണ്ടി ഗാസയിലെ മൂന്നു മേഖലകളിൽ ഇസ്രയേൽ സൈന്യം മൂന്നു ദിവസം വെടിനിർത്തലിന് സമ്മതിച്ചു. ഞായറാഴ്ച മുതൽ ഗാസയിലെ 6,40,000 കുട്ടികൾക്കാണ് വാക്സീൻ നൽകാനാണു ലോകാരോഗ്യ സംഘടന പദ്ധതിയിട്ടത് . അതിനാൽ അടിയന്തരമായി വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിരുന്നു.

അതേസമയം മൂന്നു ദിവസം വീതം രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ ആദ്യം മധ്യ ഗാസ, തുടർന്നു തെക്കൻ ഗാസയിലും വടക്കൻ ഗാസയിലുമാണ് വെടിനിർത്തൽ തീരുമാനിച്ചത് . ഗാസയിലെ ഒരു വയസ്സുള്ള കുഞ്ഞിനു പോളിയോ ബാധിച്ചതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അടിയന്തര വാക്സിനേഷൻ ഏർപ്പെടുത്തണം എന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നു .

അതേസമയം, ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 70 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശവെസ്റ്റ് ബാങ്കിലെ തുൽകരിം, ജെനിൻ നഗരങ്ങളിൽ 18 പലസ്തീൻകാരും കൊല്ലപ്പെട്ടു.അതിൽ നൂർ ഷംസ് അഭയാർഥി ക്യാംപിലെ ആക്രമണത്തിൽ പലസ്തീൻ സായുധപ്രസ്ഥാനമായ ഇസ്‍ലാമിക് ജിഹാദിന്റെ കമാൻഡർ മുഹമ്മദ് ജബീർ കൊല്ലപ്പെട്ടു.ഇതുവരെ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ 40,602 പലസ്തീൻകാറാണ് കൊല്ലപ്പെട്ടിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *