Your Image Description Your Image Description

വാഷിങ്ടൻ : നടക്കുവാൻ പോകുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും പുതിയ വോൾസ്ട്രീറ്റ് ജേണൽ സർവേ പുറത്ത് വരുമ്പോൾ 48% ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി കമലയ്ക്ക് മുൻതൂക്കം . അതേസമയം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് 47% പിന്തുണയുമാണു രേഖപ്പെടുത്തിയത്. ഇരുവരും ഇഞ്ചോടിഞ്ചു മത്സരം നടക്കുന്നതിന്റെ സൂചനയാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത് .എന്നാൽ സർവേയിൽ 2.5% പിഴവ് സാധ്യതയാണ് വോൾസ്ട്രീറ്റ് ജേണൽ പ്രവചിക്കുന്നത്.

ജൂലൈ ആദ്യ ആഴ്ചയിലെ സർവേകളിൽ ട്രംപ് 8% പോയിന്റുകൾ നേടിയിരുന്നു . എന്നാൽ കമലയുടെ രംഗപ്രവേശത്തോടെ അഭിപ്രായ സർവേ ഫലങ്ങളിലെല്ലാം ട്രംപിന് ലീഡ് നഷ്ടപ്പെട്ടു തുടങ്ങി . ബൈഡന്റെ പ്രായാധിക്യവും തുടർച്ചയായ നാക്കുപിഴയും ഒക്കെ തന്നെ പാർട്ടിയുടെ ജയസാധ്യതകൾ ഇല്ലാതാക്കുമെന്ന ഘട്ടത്തിലാണ് മത്സരരംഗത്തുനിന്ന് ബൈഡൻ പിന്മാറി കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. നവംബറിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *