Your Image Description Your Image Description

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമനുസരിച്ച് ഇഡിയ്ക്ക് കൂട്ടുപ്രതിയുടെ മൊഴിയിൽ മാത്രം ഒരാളെ കേസിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന്‌ എന്ന് സുപ്രീംകോടതി വ്യക്തമാക്കി . അതേസമയം ജസ്റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌, ജസ്റ്റിസ്‌ കെ വി വിശ്വനാഥൻ എന്നിവർ കൂട്ടുപ്രതിയുടെ മൊഴി ഒരാൾക്ക്‌ എതിരായ കേസ്‌ സ്ഥാപിക്കാൻ മതിയായ തെളിവാകുന്നില്ലെന്ന്‌ അവർ നിരീക്ഷിച്ചു. ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറന്റെ അനുയായി പ്രേംപ്രകാശിന്‌ പിഎംഎൽഎ കേസിൽ ജാമ്യം അനുവദിക്കുന്നതിനുള്ള വിധിയിലാണ്‌ സുപ്രീംകോടതിയുടെ നിരീക്ഷണം ഉണ്ടായത് .

പ്രേംപ്രകാശിനെ ഇഡി റാഞ്ചിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ അഫ്‌ഷർ അലിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കേസിൽ പ്രതിയാക്കിയത്‌. എന്നാൽ പ്രേംപ്രകാശിനെതിരെ സദർ പൊലീസ്‌ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്‌ വഞ്ചനയും വ്യാജരേഖ ചമയ്‌ക്കലും നടന്നിട്ടുണ്ടെന്ന ആരോപണങ്ങളുടെ എഫ്‌ഐആറിലോ ഇഡി രജിസ്റ്റർ ചെയ്‌ത ഇസിഐആറിലോ പ്രതിയായിരുന്നില്ല. എന്നാൽ, അഫ്‌ഷർ അലിയുടെ മൊഴിയിൽ പ്രേംപ്രകാശിനെയും ഇ ഡി കേസിൽ പ്രതിയാക്കുകയായിരുന്നു . [പിന്നാലെ പ്രേംപ്രകാശിന്റെ ഹർജി ജാർഖണ്ഡ്‌ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ്‌ പിന്നീട് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങിയത് .

അതേസമയം ഇ ഡി പിഎംഎൽഎ കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയിൽ വലിയ തോതിൽ വിമർശനം വന്ന സാഹചര്യത്തിലാണ്‌ കൂട്ടുപ്രതിയുടെ മൊഴി മതിയായ തെളിവാകുന്നില്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായത് .

 

Leave a Reply

Your email address will not be published. Required fields are marked *