Your Image Description Your Image Description

 

തിരുവനന്തപുരം വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ (LPSC) അപ്രന്റിസ് ഉള്‍പ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ആകെ 123 ഒഴിവുകളുണ്ട് .

ഗ്രാജുവേറ്റ് അപ്രന്റിസ് കാലാവധി: ഒരുവര്‍ഷം, ഒഴിവ്: 37 വിഭാഗങ്ങളും ഒഴിവും- മെക്കാനിക്കല്‍-20, ഇലക്ട്രിക്കല്‍-4, ഇലക്ട്രോണിക്‌സ്-4, കെമിക്കല്‍-1, സിവില്‍-3, കംപ്യൂട്ടര്‍ സയന്‍സ്-4, ഇന്‍സ്ട്രുമെന്റേഷന്‍-1.സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ, യോഗ്യത: അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍ നിന്ന് 65 ശതമാനം/ 6.84 സി.ജി.പി.എ. ഗ്രേഡോടെ എന്‍ജിനീയറിങ് ബിരുദം (4/3 വര്‍ഷം).

ടെക്നീഷ്യന്‍ അപ്രന്റിസ്.

കാലാവധി: ഒരുവര്‍ഷം, ഒഴിവ്: 56

വിഭാഗങ്ങളും ഒഴിവും: മെക്കാനിക്കല്‍-34, ഇലക്ട്രിക്കല്‍-5, ഇലക്ട്രോണിക്‌സ്-7, കെമിക്കല്‍-1, കംപ്യൂട്ടര്‍ സയന്‍സ്-3, സിവില്‍-4, ഓട്ടോമൊബൈല്‍-2, സ്‌റ്റൈപ്പന്‍ഡ്: 8000 രൂപ, യോഗ്യത: ഫസ്റ്റ് ക്ലാസോടെ സ്റ്റേറ്റ് ടെക്നിക്കല്‍ എജുക്കേഷന്‍ ബോര്‍ഡിന്റെ എന്‍ജിനീയറിങ് ഡിപ്ലോമ. പ്രായം: ഗ്രാജുവേറ്റ് അപ്രന്റിസിന് 28 വയസ്സും ടെക്നീഷ്യന്‍ അപ്രന്റിസിന് 35 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി (സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്).2020-ലോ അതിനുശേഷമോ കോഴ്സ് വിജയിച്ചവര്‍ക്കാണ് അര്‍ഹത. നേരത്തെയോ നിലവിലോ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവര്‍ അര്‍ഹരല്ല.

വാക് ഇന്‍ ഇന്റര്‍വ്യൂ സ്ഥലം: എല്‍.പി.എസ്.സി. പവലിയന്‍, ഗവ.വനിത പോളിടെക്നിക്ക് കോളേജ്, കളമശ്ശേരി, തീയതി: ഓഗസ്റ്റ് 31 (സമയം: 9.30 am5.00 pm).

മറ്റ് തസ്തികകള്‍: വലിയമല, ബെംഗളൂരു യൂണിറ്റുകളിലായി താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. ടെക്നിക്കല്‍ അസിസ്റ്റന്റ് (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍), എന്‍ജിനീയറിങ്ങില്‍ ത്രിവത്സരഡിപ്ലോമ. ടെക്നീഷ്യന്‍ ബി, ഒഴിവ്: 11, വിഭാഗങ്ങളും ഒഴിവും: വെല്‍ഡര്‍-1 (ഒ.ബി.സി.), ഇലക്ട്രോണിക് മെക്കാനിക്-2 (ജനറല്‍, ഒ.ബി.സി.), ടര്‍ണര്‍-1 (ജനറല്‍), മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്-1 (ജനറല്‍), ഫിറ്റര്‍-5 (ജനറല്‍-1, ഒ.ബി.സി.-2 എസ്.സി.-1, ഇ.ഡബ്ല്യു.എസ്.-1), മെക്കാനിസ്റ്റ്-1 (ഒ.ബി.സി.). ശമ്പളസ്‌കെയില്‍: ലെവല്‍ 3,.

യോഗ്യത:എസ്.എസ്.എല്‍.സി./എസ്.എസ്.സി. വിജയവും അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ./എന്‍.ടി.സി./എന്‍.എ.സി. (വെല്‍ഡര്‍/ ഇലക്ട്രോണിക് മെക്കാനിക്/ ടര്‍ണര്‍/ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ ഫിറ്റര്‍/ മെക്കാനിസ്റ്റ്).

ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ A, ഒഴിവ്: 5 (ജനറല്‍-2, ഒ.ബി.സി.-2, ഇ.ഡബ്ല്യു.എസ്.-1), ശമ്പളസ്‌കെയില്‍: ലെവല്‍ 2, യോഗ്യത: എസ്.എസ്.എല്‍.സി./എസ്.എസ്.സി./മെട്രിക്/പത്താംക്ലാസ് വിജയം. അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം (മൂന്നുവര്‍ഷം ഹെവി വെഹിക്കിള്‍ ഡ്രൈവറായും രണ്ടുവര്‍ഷം ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവറായുമുള്ള പരിചയം). എച്ച്.വി.ഡി. ലൈസന്‍സും പബ്ലിക് സര്‍വീസ് ബാഡ്ജും ഉണ്ടായിരിക്കണം.

ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍-A, ഒഴിവ്: 2 (ജനറല്‍), ശമ്പളസ്‌കെയില്‍: ലെവല്‍ 2, യോഗ്യത: എസ്.എസ്.എല്‍.സി./എസ്.എസ്.സി./മെട്രിക്/പത്താംക്ലാസ് വിജയം. മൂന്നുവര്‍ഷം ലൈറ്റ് വെഹിക്കിള്‍ ഡ്രൈവറായുള്ള പരിചയം. അംഗീകൃത എല്‍.വി.ഡി. ലൈസന്‍സുണ്ടായിരിക്കണം.

കുക്ക്, ഒഴിവ്: 1 (എസ്.സി.), ശമ്പളസ്‌കെയില്‍: ലെവല്‍ 2, യോഗ്യത: എസ്.എസ്.എല്‍.സി./എസ്.എസ്.സി. വിജയം. ഹോട്ടല്‍/കാന്റീനുകളില്‍ കുക്കായുള്ള അഞ്ച് വര്‍ഷ പ്രവൃത്തിപരിചയം.

വിമുക്തഭടന്‍മാര്‍ക്കും ഭിന്നശേഷി വിഭാഗങ്ങള്‍ക്കും സംവരണമുണ്ട് (വിശദാംശങ്ങള്‍ വെബ്സൈറ്റില്‍). പ്രായം: 35 വയസ്സ് കവിയരുത് (എല്ലാ തസ്തികയ്ക്കും). സംവരണവിഭാഗങ്ങള്‍ക്ക് വയസ്സില്‍ ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍. മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലാണ് എഴുത്തുപരീക്ഷ (ഓരോ തസ്തികയുടെയും തിരഞ്ഞെടുപ്പ് വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ട്). തിരുവനന്തപുരത്തായിരിക്കും ടെസ്റ്റ് കേന്ദ്രങ്ങള്‍. അപേക്ഷ: ഓഗസ്റ്റ് 27 മുതല്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാനതീയതി: സെപ്റ്റംബര്‍ 10. വെബ്സൈറ്റ്: www.lpsc.gov.in.

Leave a Reply

Your email address will not be published. Required fields are marked *