Your Image Description Your Image Description

കൊൽക്കത്ത : ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പ് വരുത്താനുള്ള നിയമനിർമാണത്തിന് രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാസമ്മേളനം ചേരാൻ ബംഗാൾ സർക്കാർ തീരുമാനിച്ചു . മുഖ്യമന്ത്രി മമത ബാനർജി ബലാത്സംഗത്തിനു കൊലക്കയർ ഉറപ്പാക്കുന്ന നിയമനിർമാണം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നടപടി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നിയമസഭ സമ്മേളിക്കുമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു.

മമത ബാനർജി യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി ആരോപണം ബാനർജി തള്ളിയിരുന്നു . ഡോക്ടറുടെ കൊലപാതകത്തിൽ ബംഗാളിൽ പ്രതിഷേധം കനക്കുമ്പോഴായിരുന്നു മമതയ്‌ക്കെതിരെ ബി ജെ പി ആരോപണവുമായി രംഗത്തെത്തിയത്. ശേഷം മമത തനിക്കെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമാണെന്നു എക്സിൽ കുറിച്ചു.

അതേസമയം ഇന്ന് മമതാ ബാനർജിയുടെ വസതി തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഞ്ച് പേരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാട്സാപ്പ് ഗ്രൂപ്പ് വഴിയായിരുന്നു ഇവർ ഗൂഢാലോചന നടത്തിയത് . തുടർന്ന് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ഉൾപ്പടെയുള്ളവരെയാണ് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ഞങ്ങൾക്ക് നീതി വേണം’എന്ന തലക്കെട്ടിലുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഗൂഢാലോചന നടത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *