Your Image Description Your Image Description

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മിച്ച ‘ചുരുള്‍’ നാളെ തിയേറ്ററുകളില്‍ എത്തും . ഈ ചിത്രം സംസ്ഥാന സര്‍ക്കാരിന്‍റെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ ശാക്തീകരണ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് . കെഎസ്എഫ് ഡിസി നിര്‍മിച്ച അഞ്ചാമത്തെ സിനിമയാണ് ചുരുള്‍ എന്നത് .

റിട്ടയേര്‍ഡ് പൊലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനവും ജാതിചിന്തയും ചര്‍ച്ചചെയ്യുകയാണ് ചുരുള്‍ . അരുണ്‍ ജെ മോഹന്‍ ആണ് സംവിധാനം. പ്രവീണ്‍ ചക്രപാണി ഛായാഗ്രഹണ൦ ഡേവിസ് മാനുല്‍ എഡിറ്റിംഗ്

പ്രമോദ് വെളിയനാട്, രാഹുല്‍ രാജഗോപാല്‍, ഡാവിഞ്ചി, അഖില നാഥ്, ഗോപന്‍ മങ്ങാട്, രാജേഷ് ശര്‍മ്മ, കലാഭവന്‍ ജിന്‍റോ എന്നിവരും പ്രധാനവേഷങ്ങളില്‍ ചിത്രത്തിലെ ത്തുന്നുണ്ട്

സംഗീതം: മധുപോള്‍, മേക്കപ്പ്: രതീഷ് വിജയന്‍, കലാസംവിധാനം: നിതീഷ് ചന്ദ്ര ആചാര്യ, വസ്ത്രാലങ്കാരം: ഷിബു പരമേശ്വരന്‍, സൗണ്ട് ഡിസൈന്‍: രാധാകൃഷ്ണന്‍ എസ്, സതീഷ്ബാബു, ഷൈന്‍ ബി ജോണ്‍, സൗണ്ട് മിക്സിങ്: അനൂപ് തിലക്, വിഎഫ്എക്സ്: മഡ്ഹൗസ്, കളറിസ്റ്റ്: ബി യുഗേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍: കിഷോര്‍ബാബു.

Leave a Reply

Your email address will not be published. Required fields are marked *