Your Image Description Your Image Description

സെക്യൂരിറ്റികളിലെ നിക്ഷേപകരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുക, സെക്യൂരിറ്റി മാർക്കറ്റുകളുടെ വികസനം പ്രോത്സാഹിപ്പിക്കുക ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്റ്റാറ്റ്യൂട്ടറി ഓർഗനൈസേഷനായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), യങ് പ്രൊഫഷണൽ (വൈ.പി.)പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു.

ബോർഡിന്റെ വിവിധ പ്രോജക്ടുകളിൽ പ്രവർത്തിക്കുകവഴി ഇന്ത്യൻ കാപ്പിറ്റൽ മാർക്കറ്റിന്റെയും ഒരു നിയന്ത്രണസമിതിയുടെയും പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ യുവ പ്രൊഫഷണലുകൾക്ക് അവസരം ലഭിക്കുന്നു. മുംബൈ ഓഫീസിലായിരിക്കും നിയമനം. ഒരു വർഷത്തേക്കാണ് നിയമനം. സെബിയുടെ ആവശ്യകതയും പ്രൊഫഷണലുകളുടെ പെർഫോമൻസും പരിഗണിച്ച് ഒരുവർഷംവീതം രണ്ടുതവണ നിയമനം നീട്ടാം. പരമാവധി കാലയളവ് മൂന്നുവർഷമായിരിക്കും. പ്രതിമാസ സ്റ്റൈപ്പെൻഡ് 70,000 രൂപ. വിജ്ഞാപനപ്രസിദ്ധീകരണ തീയതിയിൽ 30 വയസ്സ്

യോഗ്യത

•വൈ.പി.-സെക്യൂരിറ്റീസ് മാർക്കറ്റ്: ഫിനാൻസ് സ്പെഷ്യലൈസേഷനോടെ മാനേജ്മെന്റിലെ പോസ്റ്റ് ഗ്രാജ്വേറ്റ് യോഗ്യത (ബിരുദം/രണ്ടുവർഷ ഡിപ്ലോമ) 60 ശതമാനം മാർക്കോടെ/തത്തുല്യ സി.ജി.പി.എ.യോടെ അല്ലെങ്കിൽ ഫൈനൽ ലെവൽ കോഴ്സിൽ 55 ശതമാനം മാർക്കോടെയുള്ള സി.എ./സി.എസ്./ സി.എം.എ. ആയിരിക്കണം. സി.എഫ്.എ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ (യു.എസ്.എ.) ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സി.എഫ്.എ.) കോഴ്‌സിന്റെ മൂന്നുതലങ്ങളും വിജയകരമായി പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേഷൻ/ സി.എ./സി.എസ്./സി.എം.എ./സി.എഫ്.എ. കഴിഞ്ഞ് ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.

•വൈ.പി. ഇൻഫർമേഷൻ ടെക്നോളജി: കുറഞ്ഞത് 60 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ.യോടെ, ഇവയിൽ ഒരു യോഗ്യത വേണം (i) ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ് ബി.ഇ./ബി.ടെക്. (ii) എം.സി.എ./എം.എസ്‌‌സി. (ഐ.ടി.)/ എം.എസ്‌‌സി. (കംപ്യൂട്ടർ സയൻസ്)/ എം.ബി.എ. (സിസ്റ്റംസ്)/എം.ബി.എ.(അനലറ്റിക്സ്)/എം.ടെക്. (കംപ്യൂട്ടർ സയൻസ്/ഐ.ടി./ബന്ധപ്പെട്ട സ്ട്രീം)/എം.എസ്. (കംപ്യൂട്ടർ സയൻസ്/ഐ.ടി./ബന്ധപ്പെട്ട സ്ട്രീം)/തത്തുല്യ യോഗ്യത.

സോഫ്റ്റ്‌വേർ വികസനം (പ്രോഗ്രാമിങ്)/സൈബർ സെക്യൂരിറ്റി മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിന്റെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ഇരുവിഭാഗങ്ങളിലും അപേക്ഷകർക്കുവേണ്ട പൊതു നൈപുണികളും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. അപേക്ഷ www.sebi.gov.in വഴി ഓഗസ്റ്റ് 30 വരെ നൽകാം. ഒരുവിഭാഗത്തിലേ അപേക്ഷിക്കാൻ കഴിയൂ. തിരഞ്ഞെടുപ്പുരീതി വിജ്ഞാപനത്തിൽ വിശദീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *