Your Image Description Your Image Description

കൊച്ചി : ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ട് വന്നത് മുതൽ പലഭാഗത്ത് നിന്ന് പ്രതികരണങ്ങളും , പ്രതിഷേധങ്ങളും ഉയർന്നിരുന്നു . ഇപ്പോൾ നടി ശ്വേതാ മേനോനും രംഗത്തെത്തി .സിനിമയിൽ പവർ​ഗ്രൂപ്പുകൾ സജീവമാണെന്ന് അഭിനേത്രി ശ്വേതാ മേനോൻ പറഞ്ഞു . ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുകയായിരുന്നു നടി ഇക്കാര്യം പറഞ്ഞത് . നോ പറയാൻ ഭയമില്ലാത്തതുകൊണ്ട് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലായെന്നും ശ്വേതാ മേനോൻ പറഞ്ഞു. കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും എന്നാൽ തനിക്ക് വർക്ക് ഇല്ലാത്തതുകൊണ്ട് ഇപ്പോഴത്തെ കാര്യം അറിയില്ലെന്നും അഭിനേത്രി പറഞ്ഞു.

നേരിട്ട മോശം അനുഭവം പങ്കുവെച്ചുകൊണ്ട് ബം​ഗാളി നടി മുന്നോട്ട് വന്നതുപോലെ, ഇനിയും ഒരുപാട് പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. മലയാള സിനിമാ ഇൻഡസ്ട്രി മോശമാണെന്ന അഭിപ്രായമില്ല. പവർ​ഗ്രൂപ്പുകളിൽ സ്ത്രീകളുമുണ്ടെന്നാണ് വിശ്വാസം. എനിക്കൊരു ബുദ്ധിമുട്ട് ഉണ്ടായാൽ അമ്മയോ ഫെഫ്കയോ ഇടപെടുമെന്ന ചിന്തയില്ലായെന്നും ശ്വേതാ മേനോൻ അഭിപ്രായപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *