Your Image Description Your Image Description

കാഠ്മണ്ഡ‍ു : നേപ്പാൾ ടിക്‌ ടോക്കിന്റെ നിരോധനം അവസാനിപ്പിച്ചു . കഴിഞ്ഞ വർഷമാണ്‌ സാമൂഹ്യ സൗഹാർദ്ദവും ഐക്യവും ഇല്ലായ്‌മചെയ്യുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ച് ടിക്‌ ടോക്‌ നിരോധിച്ചത്‌. പിന്നാലെ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രി പൃഥ്വി സുബ്ബ ഗുരുസിങ്ങാണ് തീരുമാനം പ്രഖ്യാപിച്ചത്.

നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി എല്ലാ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളേയും രാജ്യത്ത്‌ തുല്യമായി പരിഗണിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് നിരോധനം നീക്ക൦ ചെയ്തത് .

ടിക്‌ടോക്‌ നിരോധിക്കുന്നതിന്‌ നാലുവർഷം മുമ്പ്‌ നേപ്പാളിൽ 1,600-ലധികം സൈബർ കുറ്റകൃത്യങ്ങളാണ്‌ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. അതിനാൽ ടിക് ടോക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഉള്ളടക്കം നിയന്ത്രിക്കുന്നതിനുമായി പുതിയ സംവിധാനങ്ങൾ കൊണ്ടുവരുമെന്നും നേപ്പാൾ സർക്കാർ പറഞ്ഞു. നേപ്പാളിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ടിക് ടോക്ക് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *