Your Image Description Your Image Description

ന്യൂഡൽഹി : ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി ലഭിച്ചു . ഇത് സിബിഐ വിചാരണക്കോടതിയെ അറിയിച്ചു. പ്രത്യേകകോടതി ജഡ്‌ജി കാവേരി ബാവ്‌ജ മുമ്പാകെ സമർപ്പിച്ച കുറ്റപത്രത്തിലാണ്‌ ഇക്കാര്യം സിബിഐ അറിയിച്ചത്‌. തുടർന്ന് കേസ്‌ 27ലേക്ക്‌ മാറ്റിവച്ചു

അതേസമയം, കേസിൽ കെജ്‌രിവാൾ ജാമ്യത്തിനായി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്‌ സുപ്രീംകോടതി സെപ്‌തംബർ അഞ്ചിലേക്ക്‌ മാറ്റി വച്ചു .കൂടാതെ കെജ്‌രിവാൾ രാജ്യസഭാ എംപി സ്വാതി മലിവാളിനെ കൈയേറ്റം ചെയ്‌ത കേസിലും പങ്കുണ്ടെന്ന്‌ ഡൽഹി പൊലീസ്‌ സുപ്രീംകോടതിയിൽ ആരോപിച്ചു. വൈഭവ്‌ കുമാറിന്റെ ജാമ്യാപേക്ഷ എതിർത്ത സത്യവാങ്‌മൂലത്തിലാണ്‌ ആരോപണം നടത്തിയിരിക്കുന്നത് .

 

 

Leave a Reply

Your email address will not be published. Required fields are marked *