Your Image Description Your Image Description
Your Image Alt Text

തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന പദ്ധതികള്‍ ഏവര്‍ക്കും മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. 28 വയസ്സ് തികഞ്ഞ ജില്ലാ പഞ്ചായത്തിന്റെ 28 ഇന കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാംസ്‌ക്കാരിക കേരളത്തിന്റെ തലസ്ഥാനം തൃശൂര്‍ തന്നെയാണെന്ന് വീണ്ടും ഉറപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്.

വിദ്യാഭ്യാസ പരിപാടിയായ സമ്മേതവും ആരോഗ്യരംഗത്തെ കാന്‍ തൃശ്ശൂരുമെല്ലാം സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ഏറ്റെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംയോജിപ്പിച്ചുള്ള മാതൃക പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *