Your Image Description Your Image Description

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എഡിറ്റര്‍, പബ്ലിക്കേഷന്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ തുടങ്ങി 12 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 16 ആണ്. നേരിട്ടുള്ള നിയമനമാണ് ലക്ഷ്യമിടുന്നത്. വിവിധ തസ്തികളിലായി 18000 രൂപ മുതല്‍ 2,08,700 രൂപ വരെ ശമ്പളം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും നിയമിക്കുക. ഒഴിവുള്ള തസ്തികകളം ശമ്പള ഘടനയും ചുവടെ കൊടുത്തിരിക്കുന്നു.

ഡെപ്യൂട്ടി സെക്രട്ടറി (ജനറല്‍-അഡ്മന്‍): 1 (യുആര്‍)- ശമ്പളം 67,700 – 2,08,700 രൂപ ഡെപ്യൂട്ടി സെക്രട്ടറി (ജനറല്‍-സെയില്‍സ്): 1 (എസ്സി) ശമ്പളം 67,700 – 2,08,700 രൂപ മേഖലാ സെക്രട്ടറി: 2 (യുആര്‍) ശമ്പളം രൂപ 67,700 – 2,08,700 രൂപ അസിസ്റ്റന്റ് എഡിറ്റര്‍: 1 (യുആര്‍) ശമ്പളം 56,100 – 1,77,500 രൂപ പബ്ലിക്കേഷന്‍ അസിസ്റ്റന്റ്: 1 (യുആര്‍) ശമ്പളം 35,400 1,12,400 രൂപ

സബ് എഡിറ്റര്‍ (ഇംഗ്ലീഷ്): 1 (യുആര്‍) ശമ്പളം 35,400 1,12,400 രൂപ പ്രോഗ്രാം അസിസ്റ്റന്റ്: 1 (യുആര്‍) ശമ്പളം 35,400 1,12,400 രൂപ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-II: 1 (ഇഡബ്ല്യുഎസ്) ശമ്പളം 25,500 81,100 രൂപ

പ്രൂഫ് റീഡര്‍ കം ജനറല്‍ അസിസ്റ്റന്റ്: 1 (ഒബിസി) ശമ്പളം 25,500 81,100 രൂപ ജൂനിയര്‍ ക്ലര്‍ക്ക്: 1 (യുആര്‍) ശമ്പളം 19,900 – 63,200 രൂപ മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്: 1 (ഒബിസി) ശമ്പളം 18,000 രൂപ – 56,900 രൂപ

അപേക്ഷകരുടെ പ്രായപരിധി 30 വയസിനും 50 വയസിനും ഇടയിലായിരിക്കണം. പ്ലസ് ടു മുതല്‍ പിജി വരെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.sahitya-akademi.gov.in/ സന്ദര്‍ശിക്കാം. വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള നിശ്ചിത ഫോര്‍മാറ്റില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *