Your Image Description Your Image Description

‘ഇലക്‌ട്രിക് മൈക്രോകാർ’ എന്ന് പേര് നല്‍കിയിട്ടുള്ള ചെറിയ കാർ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു . ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവി സ്ഥാപനമായ വിംഗ്‌സ് ഇവിയാണ് റോബിൻ എന്നു പേരുള്ള രണ്ട് സീറ്റുള്ള ഇലക്‌ട്രിക് മൈക്രോകാർഇവി വികസിപ്പിക്കുന്നത്.

ഈ കാറിനെ ഒരു മോട്ടോർബൈക്ക് പോലെ തന്നെ കൈകാര്യം ചെയ്യാവുന്നതാണെന്ന് നിർമ്മാതാക്കള്‍ പറയുന്നു.

റോയല്‍ എൻഫീല്‍ഡ് ബുള്ളറ്റിനേക്കാള്‍ വലിപ്പം കുറഞ്ഞ രണ്ട് സീറ്റുള്ള ഇലക്‌ട്രിക് കാറാണിത്. ഈ മൈക്രോ കാർ ദൈനംദിന യാത്രകള്‍ക്ക് ഏറെ അനുയോജ്യമാണെന്ന് തെളിയിക്കുമെന്ന് കമ്ബനി അവകാശപ്പെടുന്നു.

തീരെ വലിപ്പം കുറവായതിനാല്‍ ഡ്രൈവിംഗും പാർക്കിംഗും വളരെ എളുപ്പമായിരിക്കും . എആർഎഐ പൂനെ നടത്തുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഈ കാർ ഇതിനകം വിജയിച്ചിട്ടുണ്ടെന്നും കമ്ബനി പറയുന്നു. കാറിൻ്റെ നീളം 2217 മില്ലീമീറ്ററും വീതി 917 മില്ലീമീറ്ററും ഉയരം 1560 മില്ലീമീറ്ററുമാണ്. റോയല്‍ എൻഫീല്‍ഡ് ക്ലാസിക് 350 യുമായി താരതമ്യപ്പെടുത്തുമ്ബോള്‍, ക്ലാസിക്കിൻ്റെ നീളം 2,140 മില്ലിമീറ്ററാണ്. അതായത്, വലിപ്പത്തിലും നീളത്തിലും ഈ കാർ ഒരു ബൈക്ക് പോലെയാണ്.

മാത്രമല്ല, ഇത് ഒരു മൈക്രോ കാർ ആയതിനാല്‍, അതിൻ്റെ അറ്റകുറ്റപ്പണികള്‍ വളരെ വിലകുറഞ്ഞതായിരിക്കും. 480 കിലോ ഭാരമുള്ള ഈ കാർ മൂന്ന് വേരിയൻ്റുകളില്‍ ലഭിക്കും. താഴ്ന്ന വേരിയന്‍റ് ഒറ്റ ചാർജില്‍ 65 കിലോമീറ്റർ റേഞ്ച് നല്‍കും. മിഡ്, ഹയർ വേരിയൻ്റുകള്‍ക്ക് ഒറ്റ ചാർജില്‍ ഏകദേശം 90 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും.

ബാറ്ററി ഫുള്‍ ചാർജ് ആകാൻ അഞ്ച് മണിക്കൂർ എടുക്കും. കമ്ബനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്‌, അതിൻ്റെ ലോവർ വേരിയൻ്റിന് (ഇ) 1.99 ലക്ഷം രൂപയും മിഡ് വേരിയൻ്റിന് (എസ്) 2.49 ലക്ഷം രൂപയും ടോപ്പ് വേരിയൻ്റിന് (എക്സ്) 2.99 ലക്ഷം രൂപയുമാണ് വില. അതിൻ്റെ അടിസ്ഥാന വേരിയൻ്റില്‍ എയർ കണ്ടീഷൻ നല്‍കിയിട്ടില്ല. അതേസമയം മിഡ് വേരിയൻ്റിന് ബ്ലോവറിൻ്റെ സൗകര്യമേ ഉള്ളൂ. എയർകണ്ടീഷൻ (എസി) ആണ് കമ്ബനി ടോപ് വേരിയൻ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

വെറും അഞ്ച് സെക്കൻഡിനുള്ളില്‍ പൂജ്യം മുതല്‍ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയുമെന്ന് കമ്ബനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 60 കിലോമീറ്ററാണ് ഇതിൻ്റെ ഉയർന്ന വേഗത. 5.6kWh ശേഷിയുള്ള ബാറ്ററി പാക്ക് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കാർ 15 ആമ്ബിയർ (15A) ഗാർഹിക സോക്കറ്റുമായി ബന്ധിപ്പിച്ച്‌ എളുപ്പത്തില്‍ ചാർജ് ചെയ്യാൻ കഴിയും. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ബാറ്ററി പാക്ക്, ഡ്രൈവ്-ബൈ-വയർ പവർട്രെയിൻ (മിക്ക ആധുനിക വിമാനങ്ങളിലും ഉപയോഗിക്കുന്നു). രണ്ട് ഹബ് മോട്ടോറുകള്‍ എന്നിവ ഇതില്‍ ഉപയോഗിക്കുന്നു.

ഇൻഡോറില്‍ സ്ഥിതി ചെയ്യുന്ന പ്ലാൻ്റിലായിരിക്കും റോബിൻ മൈക്രോ ഇലക്‌ട്രിക് കാറിന്‍റെ ഉത്പാദനം. വിംഗ്‍സ് ഇവി അതിൻ്റെ ആദ്യത്തെ മൈക്രോ ഇലക്‌ട്രിക് കാറിൻ്റെ ഡെലിവറി 2025 മുതല്‍ ആരംഭിക്കാൻ പദ്ധതിയിടുന്നു. ഈ കാർ രാജ്യത്തെ ആറ് നഗരങ്ങളിലായി 300-ലധികം ടെസ്റ്റ് ഡ്രൈവുകള്‍ പൂർത്തിയാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Leave a Reply

Your email address will not be published. Required fields are marked *