Your Image Description Your Image Description
ഒറ്റപ്പാലം: ജില്ലയിലെ നിർധനരായ 3200 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഗ്രൂപ്പിന് കീഴിലുള്ള മാബെൻ നിധി ലിമിറ്റഡിന്റെ 65 -ാമത് ശാഖ ഒറ്റപ്പാലത്ത് തുറക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയത്. മാബെൻ നിധിയുടെ സാമൂഹിക പ്രതിബദ്ധത വിഭാഗം പദ്ധതിക്കായി 22.85 ലക്ഷം രൂപ വകയിരുത്തി. ഒറ്റപ്പാലം ശാഖയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ജാനകി ദേവി നിർവഹിച്ചു. അഡ്വ. പ്രേംകുമാർ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ മേഖലയിലുൾപ്പടെ സമൂഹത്തിൽ ശ്രദ്ധ ചെലുത്തേണ്ട വിവിധ തലങ്ങളിൽ മണപ്പുറം ഫൗണ്ടേഷൻ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എംഎൽഎ പറഞ്ഞു.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് നിരവധി പദ്ധതികളാണ് ഇതിനോടകം പൂർത്തിയാക്കിയത്. ഭിന്നശേഷിക്കാർക്കുള്ള സഹായം, വിധവകളുടെ പുനരധിവാസം, ഗുരുതര രോഗികൾക്കുള്ള ധനസഹായം, ദാരിദ്ര്യ നിർമാർജന പദ്ധതികൾ തുടങ്ങി പൊതുജനങ്ങൾക്ക് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാനും മണപ്പുറം ഫൗണ്ടേഷന് കഴിഞ്ഞു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് പദ്ധതി വിശദീകരണം നടത്തി. മാബെൻ നിധി ലിമിറ്റഡ് എംഡി ജ്യോതി പ്രസന്നൻ, സിഇഒ ബെസ്റ്റോ ജോസഫ്, ജനറൽ മാനേജർ ജയപ്രകാശൻ പി, സ്വർണ വിഭാഗം ബിസിനസ് ഹെഡ് പ്രിൻസ്, വായ്പ വിഭാഗം ബിസിനസ് ഹെഡ് അനൂപ് എം എ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *