Your Image Description Your Image Description
Your Image Alt Text

ക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദരിനാഥ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്നത് ദുര്‍ബലനായ കളിക്കാരന്‍. എന്തടിസ്ഥാനത്തിലാണ് രോഹിതിനെ ടീമിലെടുത്ത്? വിരാട് കോലിയെ എന്തുകൊണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയില്ലെന്നും ബദരിനാഥ് ചോദിച്ചു.

എന്തുകൊണ്ടാണ് വിരാട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകാത്തത്? അദ്ദേഹം മികച്ച ടെസ്റ്റ് ബാറ്ററാണ്. വിരാട് കോലിയേയും രോഹിത് ശര്‍മ്മയേയും താരതമ്യപ്പെടുത്താന്‍ കഴിയില്ല. ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തില്‍ കോലി ബഹുദൂരം മുന്നിലാണ്. എല്ലായിടത്തും റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം ടെസ്റ്റ് ടീമിനെ നയിക്കാത്തത്? പകരം ഒരു ദുര്‍ബലനായ കളിക്കാരനെ ക്യാപ്റ്റനാക്കി. എന്നെ സംബന്ധിച്ചിടത്തോളം, ഓപ്പണറായി ഇതുവരെ കഴിവ് തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു ദുര്‍ബലനായ കളിക്കാരനാണ് രോഹിത്’- ബദരിനാഥ് കൂട്ടിച്ചേര്‍ത്തു.സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനം നിരാശാജനകമായിരുന്നു. ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും രോഹിത്തിന് മികവ് പുലര്‍ത്താനായില്ല. ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പിന്നാലെ ടീമിനെതിരെയും ക്യാപ്റ്റനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഏറ്റവുമൊടുവില്‍ സുബ്രഹ്‌മണ്യം ബദരീനാഥാണ് രംഗത്തെത്തിയിരിക്കുന്നത്.

‘ടെസ്റ്റ് നായകന്‍ എന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് കോലിക്കുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ 52 ശരാശരിയില്‍ 5000-ത്തിലധികം റണ്‍സ്. 68 ടെസ്റ്റുകളില്‍ നിന്ന് 40 വിജയങ്ങളും 17 തോല്‍വിയും. ഓസ്ട്രേലിയന്‍ പരമ്പരയില്‍ തകര്‍പ്പന്‍ വിജയത്തിലേക്ക് ടീമിനെ നയിച്ചു. ഗ്രെയിം സ്മിത്ത്, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ എന്നിവര്‍ക്ക് ശേഷം ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയത് അദ്ദേഹമാണ്’-ബദരിനാഥ് പറഞ്ഞു.’ഇന്ത്യന്‍ പിച്ചില്‍ രോഹിത് കഴിവ് തെളിയിച്ചിട്ടുണ്ട്, പക്ഷേ ഇന്ത്യയ്ക്ക് പുറത്ത് ശര്‍മ്മ ഒരു ഓപ്പണറായി സ്വയം തെളിയിച്ചിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. രോഹിതിനെ എന്തിനാണ് ടീമില്‍ എടുത്തത്?’-ബദരീനാഥ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *