Your Image Description Your Image Description

മുംബൈ : സെയ്‌ഫ്‌ അലി ഖാന്റെ പുതിയ ചിത്രം ‘ദേവര’ ഗ്ലിംപ്സ് വീഡിയോ പുറത്ത്. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ‘ഭൈര’ എന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത് . സെയ്ഫ് കൊരട്ടല ശിവ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനായാണ് എത്തുന്നത്. ഈ ചിത്രത്തിൽ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 27-നാണ് സിനിമയുടെ റിലീസ്‌ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് .

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാന്‍വി കപൂറും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിൽ അണിനിരത്തുന്നു. അതേസമയം ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം എന്ന പ്രേത്യേക്ത കൂടി ഈ ചിത്രത്തിന് ഉണ്ട് .

യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാമാണ് അവതരണം . പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, എന്നിവർ ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ വിവിധ ഭാഷകളിലായാണ്‌ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് . സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, എഡിറ്റർ: ശ്രീകര്‍ പ്രസാദ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *