Your Image Description Your Image Description

 

മുളിയാർ :ആലൂർ കൾച്ചറ ക്ലബ്ബിൻറെ നേതൃത്വത്തിൽ രാജ്യത്തിൻറെ 28 മത് സ്വാതന്ത്രദിന പരിപാടി വിപുലമായി സംഘടിപ്പിച്ചു, ക്ലബ്ബ് വൈസ് പ്രസിഡണ്ട് എടി അബൂ പതാക ഉയർത്തി,
രാജ്യം നേരിടുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുവാൻ സ്വാതന്ത്ര്യ ദിന സന്ദേശമായി അവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ട് സൈഫുദ്ദീൻ എം കെ അധ്യക്ഷ വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ശിഹാബ് സന്ദേശ പ്രഭാഷണം നടത്തി,
അബ്ദുൽ ഖാദർ കൊളോട്ട്, ഇസ്മായിൽ മാഷ്, തുടങ്ങിയവർ സംസാരിച്ചു.
ക്ലബ്ബ് ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ സ്വാഗതവും, സെക്രട്ടറി അഫ്രീദ് നന്ദിയും പറഞ്ഞു.

Photo:-സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയ്ക്ക് എ സി സി അംഗങ്ങൾ സല്യൂട്ട് ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *